ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19െൻറ രണ്ടാംവരവോടെ തൊഴിലില്ലായ്മ അതിരൂക്ഷമായി. രണ്ടാം തരംഗത്തിൽ ഒരു കോടി പേർക്ക് തൊഴിൽ നഷ്ടമായതായി സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി. കൂടാതെ 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് പറഞ്ഞു.
ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലെത്തിയിരുന്നു. മേയിൽ ഏറ്റവും ഉയർന്ന നിരക്കായ 12ശതമാനത്തിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
കോവിഡ് 19നെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സമ്പദ്വ്യവസ്ഥ തുറക്കുന്നതോടെ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാനാകും. മുഴുവനാകും പരിഹരിക്കാൻ സാധിക്കില്ലെന്നും വ്യാസ് പറയുന്നു.
തൊഴിൽ നഷ്ടമായവർക്ക് പുതിയ തൊഴിൽ കണ്ടെത്താൻ പ്രയാസമായിരിക്കും. അസംഘടിത മേഖലയിൽ തൊഴിൽ വേഗം തിരിച്ചുവരും. എന്നാൽ, ഫോർമൽ തൊഴിലുകൾ തിരിച്ചുവരാൻ ഒരു വർഷത്തോളമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 മേയിൽ തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. 23.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതിൽ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് രണ്ടാംതരംഗം സൃഷ്ടിച്ച ആഘാതം.
സി.എം.ഐ.ഇ 1.75 ലക്ഷം വീടുകളിൽ നടത്തിയ സർവേ പ്രകാരം കുടുംബങ്ങളുടെ വരുമാനത്തെയും രണ്ടാം തരംഗം ബാധിച്ചതായി പറയുന്നു. മൂന്നു ശതമാനം കുടുംബങ്ങളിൽ മാത്രമാണ് വരുമാന വർധന. 55 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞു. 42 ശതമാനം പേരുടെ വരുമാനത്തിൽ മാറ്റങ്ങളില്ലെന്നും കണ്ടെത്തി.
ലോക്ഡൗണിെൻറ സാഹചര്യത്തിൽ തൊഴിലിൽ വൻ കുറവുണ്ടായി. വരും മാസങ്ങളിൽ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.