ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത്. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരുമുൾപ്പെടെ 150ൽലധികം വ്യക്തികളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. കോവിഡിൻെറ പശ്ചാത്തലത്തില്‍ നീറ്റ്-ജെ.ഇ.ഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് കളിക്കുന്നതിന് തുല്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികളും യുവാക്കളുമാണ് രാജ്യത്തിെൻറ ഭാവി. കോവിഡ് വ്യാപനം അവരുടെ തൊഴിൽ ഭാവിയിലും അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ആശങ്കകൾ പരിഹരിക്കണം. ഈ വർഷം ലക്ഷകണക്കിന് വിദ്യാർഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായത്. അവർ അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനം കാത്തിരിക്കുകയാണ്. നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെച്ചാൽ വിദ്യാർഥികൾക്ക് വിലയേറിയ സമയം നഷ്ടമാകും. വിദ്യാർഥികളുടെയും യുവാക്കളുടെയും ഭാവിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. രാഷ്ട്രീയ നേട്ടത്തിനായി വിദ്യാർഥികളുടെ ഭാവി പന്താടാൻ അനുവദിക്കരുതെന്നും വിദ്യാഭ്യാസ വിദഗ്ധർ കത്തിൽ പറയുന്നു.
ജെ.എൻ.യു, ഡല്‍ഹി സര്‍വകലാശാല, ഇഗ്നോ, ലഖ്‌നൗ സര്‍വകലാശാല, ബി.എച്ച്.യു, ഐ.ഐ.ടി ഡല്‍ഹി, യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ഹീബ്രു യൂനിവേഴ്‌സിറ്റി ഓഫ് ജറുസലേം, ബെന്‍ ഗൂരിയോന്‍ യൂനിവേഴ്‌സിറ്റി, ഇസ്രായേല്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള അധ്യാപകരാണ് കത്തയച്ചിട്ടുള്ളത്.
പ്രവേശന പരീക്ഷകൾ മാറ്റിവെച്ചാൽ അക്കാദമിക് വർഷം നഷ്ടമാകുമെന്നും അത് വിദ്യാർഥികൾക്ക് ദോഷകരമാകുമെന്നുമാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ അടുത്ത വർഷമേ പൂർത്തിയാക്കാനാവൂതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ വ്യക്തമാക്കിയിരുന്നു. തുടർന്നുള്ള ബാച്ചുകളെ അത് ബാധിക്കുമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തുകയാണ് ഉചിതമെന്നും അമിത് ഖരേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.