234 അംഗ സഭയില്‍ 116 പേരുടെ പിന്തുണ വേണ്ടിടത്ത് 122 എം.എല്‍.എമാരുടെ വോട്ടോടെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി അവിശ്വാസ പ്രമേയത്തില്‍ ആശ്വാസ വിജയം നേടിയെങ്കിലും ഈ സര്‍ക്കാര്‍ ‘നീണാള്‍’ വാഴില്ളെന്ന് കണക്കുകൂട്ടല്‍. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ഭരണമായിരിക്കും പളനിസാമിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍.
1.കേന്ദ്രത്തിന് താല്‍പര്യം പളനിസാമിയെക്കാള്‍ പന്നീര്‍സെല്‍വത്തോടായിരുന്നു. ശശികലയുടെ പെട്ടെന്നുള്ള ‘അട്ടിമറി’യാണ് കേന്ദ്രത്തിന്‍െറ കണക്കുകള്‍ തെറ്റിച്ചത്. അത് അങ്ങനെയായിരിക്കുന്നിടത്തോളം പളനിസാമിക്കുമേല്‍ ഡെമോക്ളിസിന്‍െറ വാള്‍ തൂങ്ങിനില്‍ക്കും.
2.മറ്റൊരാളെ അധികാരമേല്‍പിക്കുമ്പോഴും ജയലളിതക്ക് പാര്‍ട്ടിയിലും സര്‍ക്കാറിലും പിടിമുറുക്കമുണ്ടായിരുന്നു. അവരുടെ വ്യക്തിപ്രഭാവം അതിന് തുണയായി. എന്നാല്‍, ശശികലക്ക് അതിന് സാധിക്കുമോയെന്നത് സംശയാസ്പദം. അതും ബംഗളൂരുവിലെ ജയിലിലിരുന്ന്.
3.ശശികല മധുരയിലെ മന്നാര്‍ഗുഡി സംഘത്തിന്‍െറ പ്രതിനിധിയാണ്. എന്നാല്‍, അവരുടെ വിശ്വസ്തരുടെ കൂട്ടത്തിലല്ല മുഖ്യമന്ത്രി പളനിസാമി. ശശികല തന്‍െറ ബന്ധുക്കളായ ടി.ടി.വി ദിനകരന്‍, എസ്. വെങ്കടേശന്‍ എന്നിവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നു. ഇതില്‍ ദിനകരനെ അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കി. ഇനി ശശികലയുടെ പാര്‍ട്ടിയിലെ പിടി ടി.ടി.വി ദിനകരനായിരിക്കും. പളനി സാമി-ദിനകരന്‍ പോരിന് കളമൊരുക്കുന്ന ഘടകമാണിത്. പ്രത്യേകിച്ച് സര്‍ക്കാറിന് നേരിയ ഭൂരിപക്ഷമുള്ളപ്പോള്‍.
4.ഒരിക്കല്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ വിമത നേതാവിന്‍െറ പ്രതിച്ഛായയുമുള്ള ഒ. പന്നീര്‍സെല്‍വം അണ്ണാ ഡി.എം.കെയില്‍ ഒരു പിളര്‍പ്പിന് വേണ്ടി എന്തും ചെയ്തെന്നു വരും.നിലവില്‍ പാര്‍ട്ടി വിട്ടുപോരുന്ന എം.എല്‍.എമാരുടെ താങ്ങ് പന്നീര്‍സെല്‍വമാണ്. ഭാവിയില്‍ കൂടുതല്‍ പേര്‍ വന്നാല്‍ അവര്‍ക്കും ഒ.പി.എസ് തന്നെയാകും തുണ.
5.പളനിസാമി മുഖ്യമന്ത്രിയായതോടെ അധികാരത്തില്‍ അതിശക്തമായ സമുദായ ധ്രുവീകരണം സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. പളനിസാമി ഗൗണ്ടറും ശശികലയും കൂട്ടരും തേവര്‍ വിഭാഗവുമാണ്. ഈ രണ്ടു സമുദായങ്ങളും ഒത്തുപോകുന്നവരുമല്ല. തേവര്‍മാര്‍ ഇപ്പോള്‍ അധികാരത്തിന്‍െറ പിന്‍സീറ്റിലായി. പാര്‍ട്ടി അവരുടെ കൈയിലും. അതിനാല്‍, ഒരു ഗൗണ്ടറെ അധികാരത്തില്‍ തുടരാന്‍ അവര്‍ എത്രകാലം അനുവദിക്കുമെന്നും കാത്തിരുന്ന് കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.