ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും പിരിഞ്ഞു. പ്രധാനപ്പെട്ട നേതാവിനെയും പാർലമെന്‍റേറിയനേയും ഭരണനിപുണയായ ഭരണാധികാരിയേയും രാജ്യത്തിന് നഷ്ടപ്പെട്ടുവെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി പറഞ്ഞു.
രാജ്യത്തെ ഏറ്റവും ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്വന്തം നേതാവിനെ അവർ അമ്മയെന്നാണ് സ്നേഹപൂർവം വിളിച്ചിരുന്നതെന്നും മഹാജൻ പറഞ്ഞു.
മഹാരാഷ്ട്ര, ഒഡിഷ, കേരളം എന്നിവിടങ്ങളിലെ നിയമസഭകളും ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നത്തേക്ക് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.