ന്യൂഡൽഹി: തുടർച്ചയായി മൂന്നാം ദിവസവും പെട്രോൾ, ഡീസൽ വിലവർധന. ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ ലിറ്ററിന് 58 പൈസയും കൂട്ടി. ഞായർ, തിങ്കൾ ദിവസങ്ങളിൽ രണ്ട് ഇന്ധനങ്ങൾക്കും 60 പൈസ വീതം കൂട്ടിയിരുന്നു.
ഇതോടെ മൂന്നു ദിവസംകൊണ്ട് പെട്രോൾ ലിറ്ററിന് 1.74 രൂപ വർധിച്ചപ്പോൾ ഡീസൽ ലിറ്ററിന് 1.78 രൂപ കൂടി. 82 ദിവസം വിലവർധന മരവിപ്പിച്ചശേഷമാണ് ആഗോള വിലക്കനുസരിച്ച് ഇപ്പോൾ ഇന്ധനവില പുതുക്കിനിശ്ചയിക്കാൻ തുടങ്ങിയതെന്നാണ് ഓയിൽ കമ്പനികളുടെ വാദം. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.46 രൂപയിൽനിന്ന് 73 രൂപയായും ഡീസലിന് 70.59 രൂപയിൽനിന്ന് 71.17 രൂപയായും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.