ഭോപാൽ: ചരിത്രത്തിലാദ്യമായി പെട്രോൾ വില 90 രൂപയും ഡീസൽ വില 80 രൂപയും കടന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ ഞായറാഴ്ച മുതൽ റെക്കോഡ് വിലയാണ് രേഖപ്പെടുത്തിയത്. 90.05 രൂപയാണ് ലിറ്ററിന്. ഡീസൽ വില 80.10 ആയി. പെട്രോൾ വിലയിൽ 22 പൈസയുടെയും ഡീസൽ വിലയിൽ 31 പൈസയുടെയും വർധനവാണുണ്ടായത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശിലെ ഉയർന്ന വാറ്റ് നികുതിയാണ് വില ഇത്രയും ഉയരാൻ കാരണമെന്ന് പമ്പുടമകളുടെ അസോസിയേഷൻ വിശദീകരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളിൽ തുടർച്ചയായ ഒമ്പതു ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന േരഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.