(PIB Photo)

ഷൂ പോലെ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി; കേട്ട ഭാവം നടിക്കാതെ കേന്ദ്ര മന്ത്രിമാർ -PHOTOS

ന്യൂഡൽഹി: 100 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തെന്ന നാഴികക്കല്ല് പിന്നിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ പറഞ്ഞത് എല്ലാവരും മാസ്ക് തുടർന്നും ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചായിരുന്നു. ഷൂ ധരിക്കുന്ന പോലെ തന്നെ മാസ്ക്കുകളും ധരിക്കണമെന്നായിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത്. ഉത്സവങ്ങളെല്ലാം അതീവ ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. ഇപ്പോൾ നിരവധി ഡിസൈനർ മാസ്ക്കുകളെല്ലാം ലഭ്യമാണ്. പുറത്തിറങ്ങുമ്പോൾ ഷൂ ധരിക്കുന്നത് പോലെ തന്നെ മാസ്ക്കുകളും ധരിക്കണം എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് മുമ്പും ശേഷവും അദ്ദേഹത്തിന്‍റെ സർക്കാറിലെ മന്ത്രിമാർ തന്നെ പലതവണ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന്‍റെ ചിത്രങ്ങൾ ജനം കണ്ടതാണ്. അത്തരം 10 ചിത്രങ്ങളാണ് താഴെ നൽകുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ ഒഴികെയുള്ളവരാണ് ചിത്രങ്ങളിൽ. മന്ത്രിമാർ പ്രസംഗം നടത്തുമ്പോഴും നയതന്ത്ര പ്രധാനിയായ വിദേശ വ്യക്തികളെ സന്ദർശിക്കുമ്പോഴും മറ്റുമുള്ള അവസരങ്ങളിലേത് ഒഴികെയുള്ളതാണ് ഇവ. ഇതിൽ പലരും നിരവധി തവണ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരു സന്ദർഭം മാത്രമാണ് ഇവിടെ നൽകുന്നത്.

1. രാജ്നാഥ് സിങ് (ഒക്ടോബർ 25)

ഡൽഹിയിൽ നടന്ന അംബാസഡർമാരുടെ വട്ടമേശ സമ്മേളനത്തിൽ. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ചിത്രം.

2. അമിത് ഷാ (ഒക്ടോബർ 24)

അടുത്തിടെ നടത്തിയ കശ്മീർ സന്ദർശനത്തിൽ.

3. ഡോ. എൽ. മുരുഗൻ (ഒക്ടോബർ 22)

കേന്ദ്ര മന്ത്രി ഡോ. എൽ മുരുഗൻ തിരുപ്പതിയിലെ വാക്സിനേഷൻ സെന്‍റർ സന്ദർശിക്കുന്നു

4. മുക്താർ അബ്ബാസ് നഖ്വി (ഒക്ടോബർ 20)

ഉത്തർ പ്രദേശിലെ രാംപൂരിൽ പ്രളയബാധിത പ്രദേശത്ത്.

5. ഡോ. ജിതേന്ദ്ര സിങ് (ഒക്ടോബർ 20)

വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേന്ദ്ര മന്ത്രി.

6. രാജീവ് ചന്ദ്രശേഖർ (ഒക്ടോബർ 18)

കേന്ദ്ര നൈപുണ്യ വികസന, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ബംഗളൂരുവിൽ നടന്ന പരിപാടിക്കിടെ.

7. ദർശന വിക്രം ജർദോഷ് (ഒക്ടോബർ 18)

കൈത്തറി വിദഗ്ധ കമ്മിറ്റിയുമായി ടെക്സ്റ്റൈൽ മന്ത്രി കൂടിക്കാഴ്ച നടത്തുന്നു.

8. മൻസുഖ് മാണ്ഡവ്യയും ഹർദീപ് സിങ് പുരിയും (ഒക്ടോബർ 16)

ഇന്ത്യയുടെ വാക്സിനേഷൻ കാമ്പയിനു വേണ്ടിയുള്ള ഒാഡിയോ-വിഷ്വൽ ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാർ.

9. ദേവുസിൻഹ് ചൗഹാൻ (ഒക്ടോബർ 14)

ടെലികോം ആൻഡ് നെറ്റ് വർക്കിങ് പ്രൊഡക്ട്സിന്‍റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പി.എൽ.ഐ) പദ്ധതി ആരംഭിക്കുന്ന ചടങ്ങിനിടെ കേന്ദ്ര മന്ത്രി.

10. അനുരാഗ് ഠാക്കൂർ (ഒക്ടോബർ 12)

ഗുജറാത്ത് ഗവർണർ ആചാര്യ ദേവ് വ്രതുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്രമന്ത്രി.


Tags:    
News Summary - PM said that the mask is must and Union ministers disobeying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.