ചെന്നൈ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തെ തുടർന് ന് പൊള്ളാച്ചി നഗരത്തിൽ സംഘർഷാവസ്ഥ. വിവിധ രാഷ്ട്രീയ കക്ഷി- വിദ്യാർഥി- സാമൂഹിക സം ഘടനകളുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി പ്രതിഷേധ പരിപാടികൾ തുടരുകയാണ്.
ഏഴ ുവർഷമായി പെൺകുട്ടികളെ സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച് പീഡിപ്പിക്കുന്ന സംഘത് തിൽ ഇരുപതോളം യുവാക്കളുണ്ടെന്ന് പറയപ്പെടുന്നു. ഇരുനൂറോളം യുവതികൾ ആണ് ഇവരുടെ കെണിയിൽ കുടുങ്ങിയത്.
പ്രതികളെ രക്ഷിക്കാൻ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രാദേശിക നേതാക്കൾ ഇടപെട്ടതായ വാർത്തകൾ പുറത്തുവന്നതോടെ ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷ കക്ഷികൾ പ്രശ്നം ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതേവരെ തിരുനാവുക്കരശു, സതീഷ്, ശബരിരാജൻ, വസന്തകുമാർ എന്നിവരെ മാത്രമാണ് പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് സി.ബി.സി.െഎ.ഡിക്ക് കൈമാറിയെങ്കിലും പ്രതിഷേധം അടങ്ങാത്തതിനെ തുടർന്ന് അന്വേഷണം സി.ബി.െഎയെ ഏൽപിക്കാൻ തയാറാണെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു.
ഫെബ്രുവരി 24ന് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ശബരിരാജൻ പെൺകുട്ടിയെ സുഹൃത്തുക്കളൊന്നിച്ച് പീഡിപ്പിച്ച് വിഡിയോ എടുത്ത് ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കിയെന്നും പണം വാങ്ങിയെന്നുമാണ് പരാതി.
കേസ് നൽകിയതിെൻറ പേരിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരനെ അണ്ണാ ഡി.എം.കെ പ്രാദേശിക ഭാരവാഹിയായ എ. നാഗരാജ് മർദിച്ചു. നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ ഇയാൾ പൊള്ളാച്ചിയിൽ റീെട്ടയിൽ വിദേശ മദ്യഷാപ്പിനോട് ചേർന്ന് നടത്തിയിരുന്ന ബാർ ബുധനാഴ്ച പൊതുജനങ്ങൾ തല്ലിത്തകർത്തു.
ചൊവ്വാഴ്ച ഡി.എം.കെ രാജ്യസഭാംഗം കനിമൊഴിയുടെ നേതൃത്വത്തിൽ പൊലീസ് നിരോധന ഉത്തരവ് മറികടന്ന് ധർണ നടത്തി. ഇതുമായി ബന്ധപ്പെട്ട് കനിമൊഴി ഉൾപ്പെടെ 650 പ്രവർത്തകരുടെ പേരിൽ പൊള്ളാച്ചി ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.