മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഭരണഘടന ശില്പി ഡോ. ബി.ആര്. അംേബദ്കറുടെ പേരമകന് പ്രകാശ് അംബേദ്കറും കൈകോര്‍ക്കുന്നത് മഹാരാഷ്ട്ര യിൽ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു.
കാലമിത്രയും വോട്ടുബാങ്ക് മാത്രമായി രാഷ് ട്രീയപ്പാർട്ടികൾ ഉപയോഗിച്ചുവന്ന ദലിത്, മുസ്ലിം, പിന്നാക്കവിഭാഗങ്ങളാണ് ഉവൈസി യും പ്രകാശും നേതൃത്വംനൽകുന്ന വഞ്ചിത് ബഹുജന്‍ അഗാഡിക്കു കീഴിൽ അണിനിരക്കുന്നത്. സം സ്ഥാനത്ത് ബി.ജെ.പി ഒഴികെയുള്ളവരെ കൂട്ടുപിടിച്ച് മഹാസഖ്യം സാധ്യമാക്കാനുള്ള കോ ണ്‍ഗ്രസ് നീക്കങ്ങളെ ഇത് സാരമായി ബാധിച്ചുകഴിഞ്ഞു.
2018 ഒക്ടോബറിൽ ഒൗറംഗബാദില്‍ നട ന്ന കൂറ്റൻ റാലിയിലാണ് വഞ്ചിക്കപ്പെട്ടവരുടെ കൂട്ടായ്മയുടെ നയപ്രഖ്യാപനം നടന്നത ്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടന്ന റാലികളെല്ലാം മാറ്റത്തിെൻറ കാറ്റു വീശുന്നതായി. റാലികളില്‍ താരമായ ഉവൈസി ദലിത് സമൂഹത്തോട് ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് അലയടിക്കുന്നു. നിങ്ങള്‍ക്ക് സൗഭാഗ്യമായി അംബേദ്കറുടെ പിന്‍ഗാമിയായ ഒരു നേതാവുണ്ട്.
അദ്ദേഹത്തിന് പ്രായം 60 കഴിഞ്ഞു. ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോഴാണ് നിങ്ങൾ അദ്ദേഹത്തിനായി മുദ്രാവാക്യം മുഴക്കുക എന്നായിരുന്നു പ്രകാശ് അംബേദ്കറെ പരാമർശിച്ചുകൊണ്ടുള്ള ഉവൈസിയുടെ ചോദ്യം. അത്യാവേശത്തോടെയാണ് ജനക്കൂട്ടം അതിനെ എതിരേറ്റത്. ദലിത് സഹോദരന്മാര്ക്ക് ശക്തിയായി നിൽക്കേണ്ടത് ഏകദൈവത്തിൽ വിശ്വസിക്കുകയും അവനെ മാത്രം ഭയപ്പെടുകയുംചെയ്യുന്ന ഒാരോ മുസ്ലിമിെൻറയും ബാധ്യതയാണെന്നും ഉവൈസി പ്രസംഗിച്ചു.
തങ്ങളില്ലാതെ കോണ്‍ഗ്രസിന് ജയിക്കാനാകില്ല. ബി.ജെ.പിക്കും നേട്ടമുണ്ടാകില്ല. ആര്‍ക്കും ഭൂരിപക്ഷമുണ്ടാകാത്ത സാഹചര്യത്തിൽ വഞ്ചിത് ബഹുജന്‍ അഗാഡിയാകും സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നും ഉവൈസി അവകാശപ്പെട്ടു.
ധൻഗാറുകളുടെ ശക്തി
ജനസംഖ്യാ കണക്കില്‍ രാജ്യത്ത് രണ്ടാമതാണ് മഹാരാഷ്ട്ര. 11.81 ശതമാനം ദലിതുകളും 11.56 ശതമാനം മുസ്ലിംകളുമാണ് സംസ്ഥാനത്ത്. ഇവര്‍ക്കുപുറമെ, ഒമ്പതു ശതമാനംവരുന്ന ഇടയ സമുദായമായ ധന്ഗാറുകളും വഞ്ചിത് അഗാഡിക്ക് ഒപ്പം നില്ക്കും. ഇതര ഒ.ബി.സി സംഘടനകളുമുണ്ട്. ശരത് പവാറും മകള്‍ സുപ്രിയയും മത്സരിക്കുന്ന മാധ, ബരാമതി അടക്കം നാല് ലോക്സഭ മണ്ഡലങ്ങളിലും 30ലേറെ നിയമസഭ മണ്ഡലങ്ങളിലും ധന്‍ഗാറുകൾ നിർണായക ശക്തിയാണ്.
പട്ടികജാതി/വര്‍ഗ പദവി വേണമെന്ന തങ്ങളുടെ ആവശ്യം നിരാകരിക്കുകയും മറാത്തകള്‍ക്ക് സംവരണം നല്‍കുകയും ചെയ്തതിൽ ബി.ജെ.പി സര്‍ക്കാറിനോട് കടുത്ത എതിർപ്പിലാണ് ധന്‍ഗാറുകള്‍. വിദര്‍ഭ മേഖലയിൽനിന്നടക്കം പകുതിയിലേറെ സീറ്റുകളില്‍ ദലിത്, മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ദലിത് നേതാക്കളില്‍ പ്രഫ. ജോഗേന്ദ്ര കാവഡെ കോണ്‍ഗ്രസിന് ഒപ്പവും രാംദാസ് അത്താവാലെ ബി.ജെ.പിക്ക് ഒപ്പവുമാണ്.
കരുത്തു കൂട്ടി അംബേദ്കർ
വിദര്‍ഭയിൽ പ്രകാശ് അംബേദ്കര്‍ക്കാണ് മറ്റാെരക്കാളും സ്വാധീനം. അകോള ജില്ല പരിഷത്ത് ഭരിക്കുന്നത് അദ്ദേഹത്തിെൻറ ഭാരിപ്പ ബഹുജൻ മഹാസംഘ് ആണ്. അകോളയിലെ ബലാപുരില്നിന്ന് ഒരു എം.എല്‍.എയുമുണ്ട്. 1999ൽ അകോള ലോക്സഭ മണ്ഡലം എം.പിയായിരുന്നു പ്രകാശ് അംബേദ്കർ. ദലിത്, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിൽ പ്രകാശ് അംബേദ്കറുടെ സ്വാധീനം വർധിച്ചിട്ടുണ്ട്. ബഹുജന്‍ അഗാഡിയെ ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തുണ്ട്. എന്നാല്‍, ഉവൈസിയാണ് ഒരു പ്രശ്നം. ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസിെൻറ ആരോപണം ഇപ്പോൾ പ്രകാശ് അംബേദ്കര്ക്കുനേരെയും ഉന്നയിക്കപ്പെടുന്നു.
കോണ്‍ഗ്രസിന് പിടികൊടുക്കാതെ നിബന്ധനകൾ കടുപ്പിച്ച് മുന്നോട്ടുപോകുകയാണ് പ്രകാശ് അംബേദ്കർ. ഭരണഘടനയെ നിരന്തരം ലംഘിക്കുന്ന ആര്.എസ്.എസിനെ നിലക്കുനിർത്താന്‍ എന്തു പദ്ധതിയാണുള്ളതെന്ന് വ്യക്തമാക്കിയാൽ കോൺഗ്രസുമായി സഖ്യമാകാമെന്നതാണ് പ്രധാന നിബന്ധന. അതേസമയം 37 സീറ്റുകളിലേക്ക് വെള്ളിയാഴ്ച പ്രകാശ് അംബേദ്കർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വഞ്ചിത് ബഹുജന്‍ അഗാഡി കോൺഗ്രസിെൻറ നേതൃത്വത്തിലെ മഹാസഖ്യത്തിൽ ചേര്‍ന്നാൽ അത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാകും. അതേസമയം സ്വന്തം നിലക്ക് മത്സരിച്ച് വോട്ട് ഭിന്നിപ്പിച്ചാല്‍ അതിെൻറ എല്ലാ ഗുണങ്ങളും ബി.ജെ.പി-ശിവസേന സഖ്യത്തിനാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.