മുംബൈ: ഭീമ-കൊറേഗാവ് കേസിൽ ആനന്ദ് തെൽതുംബ്ഡെയെ ബി.ജെ.പി സർക്കാർ വേട്ടയാടുന്നത് അംബേദ്കറുടെ പാരമ്പര്യം തകർക്കാനാണെന്ന് അംബേദ്കറുടെ പേരമകനും വഞ്ചിത് അഗാഡി അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ.
അംബേദ്കർ കുടുംബത്തെ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ അംബേദ്കർ വാദികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രകാശ് അംബേദ്കറുടെ സഹോദരി രമയുടെ ഭർത്താവാണ് ആനന്ദ് തെൽതുംബ്ഡെ. ആനന്ദ് തങ്ങളുടെ കുടുംബാംഗമാണ്. അദ്ദേഹത്തിലൂടെ അംബേദ്കർ കുടുംബത്തെയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അംബേദ്കർ ആശയങ്ങളെ നിർവചിക്കുന്നതിൽ പ്രഗല്ഭനാണ് തെൽതുംബ്ഡെ. ദരിദ്ര കുടുംബത്തിൽ ജനിച്ചിട്ടും പ്രയത്നങ്ങളിലൂടെ വിദ്യാഭ്യാസത്തിെൻറ ഒൗന്നത്യത്തിലെത്താനും കോർപറേറ്റ് സ്ഥാപനങ്ങളുടെ അമരക്കാരനാകാനും അദ്ദേഹത്തിന് കഴിഞ്ഞു. അത്തരം ആളെയാണ് കെട്ടിച്ചമച്ച കേസിൽ ബി.ജെ.പി സർക്കാർ പ്രതിയാക്കുന്നത്. യു.എ.പി.എ ചുമത്തി കാലാകാലമായി തടവിലിടാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.