മുംബൈ: വഞ്ചിത് ബഹുജൻ അഗാഡിയെ (വി.ബി.എ) മഹാ വികാസ് അഗാഡിയുടെ (എം.വി.എ) ഭാഗമാകാൻ ചില കോൺഗ്രസ്, എൻ.സി.പി നേതാക്കൾ തയാറല്ലെന്ന് പ്രകാശ് അംബേദ്കർ. വി.ബി.എ മഹാ വികാസ് അഗാഡിയുടെ ഭാഗമാകുന്നത് തിരിച്ചടിയാകുമെന്ന് ബി.ജെ.പി ഭയക്കുന്നു. അതിനാൽ ആദർശ് കുംഭകോണം അടക്കം കേസുകളിൽ കുടുങ്ങിയ കോൺഗ്രസ്, എൻ.സി.പി നേതാക്കളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. ഈ നേതാക്കൾ ബി.ജെ.പിക്ക് വഴങ്ങുന്നത് ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ സർക്കാറിന്റെ വിശ്വാസവോട്ടിലും സ്പീക്കർ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.
വി.ബി.എ സഖ്യം ആലോചനയിലാണെന്ന കോൺഗ്രസ്, എൻ.സി.പി നേതാക്കളുടെ പ്രസ്താവനയുടെ അർഥം തങ്ങൾ തയാറല്ലെന്നാണ് -പ്രകാശ് പറഞ്ഞു. സഖ്യത്തിന് തയാറല്ലെങ്കിൽ തദ്ദേശ, ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വി.ബി.എ ഒറ്റക്ക് മത്സരിക്കുമെന്നും പ്രകാശ് കൂട്ടിച്ചേർത്തു. 'ദ ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് അംബേദ്കർ ഇക്കാര്യങ്ങർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.