ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തിയതിെൻറ മോർഫ്ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പി കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. താൻ മുന്നറിയിപ്പ് നൽകിയതുപോലെ സംഭവിച്ചില്ലേ എന്ന് പിതാവിനോട് ചോദിച്ച് പ്രണബിെൻറ മകളും ഡൽഹി പ്രദേശ് മഹിള കോൺഗ്രസ് പ്രസിഡൻറും മീഡിയ വിഭാഗം മേധാവിയുമായ മകൾ ശർമിഷ്ഠ മുഖർജി രംഗത്തെത്തുകയും ചെയ്തു.
നാഗ്പുരിൽ ആർ.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള ക്ഷണം പ്രണബ് മുഖർജി സ്വീകരിച്ചതിൽ തെൻറ പ്രതിഷേധം അറിയിച്ച മകൾ ശർമിഷ്ഠ മുഖർജി അവിടെ പറയുന്ന കാര്യങ്ങളല്ല, പെങ്കടുക്കുന്നതിെൻറ ചിത്രങ്ങളേ ബാക്കിയാകൂ എന്ന് ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഉൗഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കാൻ ബി.ജെ.പിക്കും ആർ.എസ്.എസിനും അവസരം നൽകുകയാണ് പ്രണബ് ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി. പ്രണബ് നടത്തുന്ന പ്രസംഗങ്ങൾ മറക്കുമെന്നും ദൃശ്യങ്ങൾ വ്യാജ പ്രസ്താവനയോടെ പ്രചരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ശർമിഷ്ഠയുടെ മുന്നറിയിപ്പ് ശരിവെക്കുംവിധം വ്യാഴാഴ്ച നാഗ്പു്രിലെ പരിപാടി കഴിഞ്ഞതു മുതൽ പ്രണബ് മുഖർജി പരിപാടിയിൽ സംബന്ധിക്കുന്നതിെൻറ ചിത്രങ്ങൾ ബി.ജെ.പി െഎ.ടി സെല്ലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ആർ.എസ്.എസുകാരുടെ പരേഡിനെ അഭിവാദ്യംചെയ്യുന്ന പ്രണബിെൻറ തലയിൽ ആർ.എസ്.എസ് തൊപ്പി വെപ്പിച്ച് കൃത്രിമം കാട്ടിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘‘ ഇത് നോക്കൂ, ഇതേക്കുറിച്ചാണ് താൻ ഭയപ്പെട്ടതും പിതാവിന് മുന്നറിയിപ്പ് നൽകിയതും. മണിക്കൂറുകൾ കഴിയുംമുെമ്പ ആർ.എസ്.എസിെൻറ ‘കുതന്ത്ര വകുപ്പ്’ പൂർണമായും പ്രവർത്തന സജ്ജമായിരിക്കുന്നു’’ എന്ന് ഇതുകണ്ട ശർമിഷ്ഠ ഉടൻ ട്വിറ്ററിലൂടെ പ്രതികരണവുമായെത്തി.
തെൻറ മകൾ തെൻറ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നില്ലെന്നും താൻ അവളുടെ നിലപാട് അംഗീകരിക്കുന്നില്ലെന്നും എന്നിട്ടും തങ്ങളുടേത് സന്തുഷ്ട കുടുംബമാണെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ശർമിഷ്ഠയുടെ പ്രസ്താവനയോട് പ്രതികരിച്ചിരുന്നു. വ്യക്തികൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകുമെന്നും സ്വാമി പറഞ്ഞു. ഇതിനെ ശരിവെച്ച ശർമിഷ്ഠ തെൻറ പിതാവിനെതിരായ അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിക്കാൻ ഒരു പ്രശ്നവുമില്ലെന്ന് ട്വീറ്റ് ചെയ്തു. വാദപ്രതിവാദങ്ങൾ നടത്താവുന്ന ജനാധിപത്യപരമായ കുടുംബമാണ് തങ്ങളുടേതെന്നും ഇത് താൻ പിതാവിൽനിന്നുതന്നെ പഠിച്ചതാണെന്നും അവർ കുറിച്ചു.
See, this is exactly what I was fearing & warned my father about. Not even few hours have passed, but BJP/RSS dirty tricks dept is at work in full swing! https://t.co/dII3nBSxb6
— Sharmistha Mukherjee (@Sharmistha_GK) June 7, 2018
രാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്നും അകന്ന് കഴിയുന്ന അദ്ദേഹം ആർ.എസ്.എസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. സോണിയ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കളുടെ പ്രതിഷേധം അവഗണിച്ചാണ് പ്രണബ് മുഖര്‍ജി ചടങ്ങില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.