President Droupadi Murmu

രാമക്ഷേത്ര പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകും: ആശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് രാഷ്ട്രപതി ആശംസകൾ കൈമാറിയത്.

രാമക്ഷേത്ര പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുമെന്ന് കത്തിൽ ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി. മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂർണ ഭക്തിയുടെ ഉദാഹരണമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള രാജ്യവ്യാപകമായ ആഘോഷം ഇന്ത്യയുടെ ആത്മാവിന്‍റെ പ്രതിഫലനമാണ്. നമ്മുടെ രാജ്യത്തിന്‍റെ പുനരുജ്ജീവനത്തിന്‍റെ ഒരു പുതിയ ചക്രത്തിന്‍റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്ന നമ്മൾ ഭാഗ്യവാന്മാരാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 


Tags:    
News Summary - President Droupadi Murmu writes to Prime Minister Narendra Modi on the eve of pranpratishtha ceremony at Ayodhya Ram Temple.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.