ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസിൽ നീക്കം. അംബിക സോണി, ഗു ലാം നബി ആസാദ്, ദിഗ്വിജയ് സിങ് തുടങ്ങി കോൺഗ്രസിലെ നിരവധി മുതിർന്ന രാജ്യസഭാംഗങ്ങളുടെ കാലാവധി തീരാനിരിക്കേയാണ് പ്രിയങ്കയുടെ രാജ്യസഭ പ്രവേശന ചർച്ച പാർട്ടിക്കുള്ളിൽ തുടങ്ങിയത്. ഛത്തിസ്ഗഢ്, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കോൺഗ്രസിന് രാജ്യസഭയിൽ ജയിക്കാവുന്ന സീറ്റുകളുള്ളത്.
ഉത്തർപ്രദേശിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി മുഴുവൻ സമയവും അവിടം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. രാജസ്ഥാനിൽനിന്നും ഛത്തിസ്ഗഢിൽനിന്നും പ്രിയങ്കയെ രാജ്യസഭയിലെത്തിക്കാനുള്ള നിർദേശമുയർന്നിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട് സംസ്ഥാനത്തുനിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലൊന്നിൽ മത്സരിക്കാൻ പ്രിയങ്കയോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.