ന്യൂഡൽഹി: 100 വർഷം തികച്ച ജാമിഅ മില്ലിയ്യ ഇസ്ലാമിയ യൂണിവേപ്ര ആശംസയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ വികസനത്തിൽ ജാമിഅ മില്ലിയ നൽകിയ സംഭാവന പ്രശംസനീയമാണെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.
''നിസഹകരണ പ്രസ്ഥാനത്തിേൻറയും ഖിലാഫത് പ്രസ്ഥാനത്തിെൻറയും പോരാട്ടങ്ങൾക്ക് ശേഷമാണ് ജാമിഅ മില്ലിയ രൂപീകരിക്കുന്നത്. ഇന്ന് ജാമിഅ മില്ലിയ മഹത്തായ 100 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഈ ചരിത്ര മുഹൂർത്തത്തിൽ ജാമിഅയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സ്റ്റാഫുകൾക്കും അഭിനന്ദനം നേരുന്നു. ഇന്ത്യയുടെ വികസനത്തിൽ നിങ്ങൾ നൽകിയ സംഭാവന പ്രശംസനീയമാണ്'' -പ്രിയങ്ക ട്വീറ്റ് ചെയ്തു.
മഹ്മൂദ് ഹസൻ ദയൂബന്തി, മുഹമ്മദ് അലി ജൗഹർ, ഹകിം അജ്മൽ ഖാൻ, മുഖ്താർ അഹമ്മദ് അൻസാരി, അബ്ദുൽ മജീദ് ഖാജ, സകിർ ഹുസൈൻ എന്നിവർ ചേർന്ന് 1920 ഒക്ടോബർ 29നാണ് ജാമിഅ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.