ഇസ്ലാമാബാദ്: കശ്മീരിലെ ജനങ്ങൾ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണെന്നും കശ്മീർ പ്രശ്നം കൂടിക്കാഴ്ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂയെന്നും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ. കൂടിക്കാഴ്ചക്ക് ഇന്ത്യൻ നേതൃത്വം തയ്യാറാണെങ്കിൽ ഇരുകൂട്ടർക്കും ചർച്ച ചെയ്ത് പരിഹാരം കാണാമെന്നും ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് തന്നെ ഗുണകരമാവുമെന്നും പൊതു തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജ്യത്തോടായി നടത്തിയ പ്രഥമ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധമാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യൻ മാധ്യമങ്ങൾ തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.
തെൻറ വിജയം പാകിസ്താനിലെ പുതുയുഗപ്പിറവിയാണ്. പാകിസ്താനിൽ ജനാധിപത്യം ശക്തിപ്പെെട്ടന്നും ഇമ്രാൻ ഖാൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സൈന്യത്തിനും ഇമ്രാൻ ഖാൻ നന്ദിയറിയിച്ചു.
22 വർഷം മുമ്പുള്ള എെൻറ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ അവസരം നൽകിയതിന് നന്ദി. ഒരു പിടി സമ്പന്നരും സമുദ്രം കണക്കെയുള്ള ദരിദ്രരുമുള്ള ഒരു രാജ്യത്തിന് നിലനിൽക്കാൻ കഴിയില്ല. സമ്പത്തിെൻറ വിതരണത്തിന് നാം ചൈനയെ കണ്ട് പഠിക്കണം. പാകിസ്താനിലെ പാവപ്പെട്ടവർക്കും ദുർബലർക്കും വേണ്ടി പ്രവർത്തിക്കും.
തീവ്ര വാദ ആക്രമണങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ജനാധിപത്യം ശക്തിപ്പെട്ടു എന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിെൻറ ഒൗദ്യോഗിക ഫലപ്രഖ്യാപനം വരുന്നതിന് മുേമ്പയാണ് ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംഭോധന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.