ന്യൂഡൽഹി: കത്തെഴുത്തു സംഘത്തിൽ പ്രധാനികളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് കോൺഗ്രസിൽ തരംതാഴ്ത്തൽ. രാജ്യസഭയിൽ കോൺഗ്രസിെൻറ നേതാവും ഉപനേതാവുമാണ് ഇരുവരും. പാർലമെൻറ് സമ്മേളനം അടുത്ത മാസം നടക്കാനിരിക്കേ, ഇരുവരെയും ഒതുക്കി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പുതിയ പാർട്ടി കമ്മിറ്റികൾ രൂപവത്കരിച്ചു.
രാജ്യസഭയിൽ കോൺഗ്രസ് ചീഫ് വിപ്പായി ജയ്റാം രമേശിനെ നിയമിച്ചു. എ.ഐ.സി.സി ട്രഷററും സോണിയയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവുമായ അഹ്മദ് പട്ടേൽ, രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കെ.സി. വേണുഗോപാൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചു. രാജ്യസഭയിൽ വരുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചുമതല ഈ കമ്മിറ്റിക്കായിരിക്കും. ഫലത്തിൽ ഗുലാം നബിയും ആനന്ദ് ശർമയും മൂലക്കാവും.
ഒതുക്കൽ പ്രക്രിയയാണെന്ന് തോന്നിപ്പിക്കാത്ത വിധം ലോക്സഭയിലും സമാനമായ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഗൗരവ് ഗൊഗോയിയെ ഉപനേതാവാക്കി. രവ്നീത്സിങ് ബിട്ടുവിനെ വിപ്പായും നിയമിച്ചു. നെഹ്റു കുടുംബത്തിെൻറ വിശ്വസ്തരാണ് ഇരുവരും.
ഇതിനിടെ, 23 പേർ എഴുതിയ കത്തിെൻറ പൂർണരൂപം പുറത്തു വന്നു. ഒരു വാർത്താ ചാനലാണ് കത്ത് പുറത്തുവിട്ടത്. നെഹ്റു ഗാന്ധി കുടുംബത്തോടുള്ള ആദരവും വിശ്വസ്തതയും പ്രകടമാക്കിക്കൊണ്ടു തന്നെ, ബി.ജെ.പിയെ കാലോചിതമായി നേരിടാൻ പാർട്ടിയിൽ ഉടച്ചു വാർക്കൽ നടത്തേണ്ടതിെൻറ പ്രാധാന്യം ഓർമിപ്പിക്കുന്നതാണ് അടങ്ങുന്ന കത്ത്.
ന്യൂഡൽഹി: കോൺഗ്രസിൽ ഉടച്ചുവാർക്കൽ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ, നിലപാട് ആവർത്തിച്ച് കത്തെഴുത്തു സംഘം. കോൺഗ്രസിൽ അധ്യക്ഷസ്ഥാനത്തേക്ക് അടക്കം സംഘടനാ തെരഞ്ഞെടുപ്പു നടക്കുകയാണ് ഉചിതമെന്നും, അതിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. വാർത്ത ഏജൻസിക്ക് പ്രത്യേക അഭിമുഖം നൽകിയാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.
തെരഞ്ഞെടുപ്പിനു പകരം നോമിേനറ്റ് ചെയ്യപ്പെടുന്ന ഒരു പ്രസിഡൻറിന് ഒരു ശതമാനം പിന്തുണ പോലും ഉണ്ടായെന്നു വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുേമ്പാൾ, ജയിക്കുന്നയാൾക്ക് 51 ശതമാനം പേരുടെയെങ്കിലും പിന്തുണ ഉണ്ടാവുമെന്ന നേട്ടമുണ്ട്. ഇപ്പോഴത്തെ സ്ഥിതി അതല്ല. പ്രവർത്തക സമിതിയിേലക്കും തെരഞ്ഞെടുപ്പു നടക്കണം. പ്രവർത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിച്ചാൽ അവരെ നീക്കാനും കഴിയില്ല.
തങ്ങൾ നൽകിയ കത്തിനെ എതിർക്കുന്ന പി.സി.സി അധ്യക്ഷന്മാരും ബ്ലോക്ക്, ജില്ലാ പ്രസിഡൻറുമാരുമൊക്കെ പാർട്ടിയിൽ പിന്തുണ ഇല്ലാത്തവരാണ്. തെരഞ്ഞെടുപ്പു നടന്നാൽ ഒരു ശതമാനത്തിെൻറപോലും പിന്തുണ അവർക്ക് കിട്ടിയെന്നു വരില്ല. കോൺഗ്രസിൽ ആത്മാർഥമായി പ്രവർത്തിക്കുന്നവർ തങ്ങളുടെ കത്ത് സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് ഗുലാംനബി കൂട്ടിച്ചേർത്തു.
ഇതിനിടെ, കത്തെഴുതിയ സംഘത്തിലുള്ളവരെ ഒറ്റപ്പെടുത്താൻ ഓരോ സംസ്ഥാനത്തും ശ്രമങ്ങളുണ്ട്. കത്തിൽ ഒപ്പുവെച്ചതിന് മുൻകേന്ദ്രമന്ത്രി ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന് യു.പി കോൺഗ്രസ് ഘടകം ആവശ്യപ്പെട്ടു. ഇതിനെതിരെ ഒപ്പുവെച്ച നേതാവ് കപിൽ സിബൽ രംഗത്തുവന്നു. ജിതിൻ പ്രസാദയെ ഔദ്യോഗികമായിത്തന്നെ പാർട്ടി ലക്ഷ്യംവെക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. യു.പിയിലെ കോൺഗ്രസ് ഘടകം ബി.ജെ.പിക്കെതിരെയാണ് മിന്നലാക്രമണം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനീഷ് തിവാരി ട്വിറ്ററിൽ കപിൽ സിബലിനെ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.