ചണ്ഡിഗഢ്: പഞ്ചാബിലെ കർഷകരുടെ റെയിൽ-റോഡ് ഉപരോധ സമരം മൂന്നാം ദിവസവും സജീവം. നിരവധി ട്രെയിനുകൾ സമരംമൂലം റദ്ദാക്കി. വെള്ളപ്പൊക്കം മൂലമുണ്ടായ വിളനാശത്തിന് നഷ്ടപരിഹാരം നൽകുക, മിനിമം താങ്ങുവിലയിൽ ഉറപ്പുനൽകുക, കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.
ഫരീദ്കോട്, സാംറല, മോഗ, ഹോഷിയാർപുർ, ഗുരുദാസ്പുർ, ജലന്ധർ, പട്യാല, ഫിറോസ്പുർ, ഭട്ടിൻഡ, അമൃത്സർ എന്നിവിടങ്ങളിൽ കർഷകർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്നു.
ഇതുമൂലം പഞ്ചാബിലും ഹരിയാനയിലും ഇന്നലെയും നിരവധി യാത്രക്കാർ കുടുങ്ങി. കുടുംബവുമായി ദീർഘദൂര യാത്രക്കിറങ്ങിയവരും മറ്റും കടുത്ത ദുരിതത്തിലായി.
ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടെങ്കിലും അതേക്കുറിച്ച് കൃത്യമായ അറിയിപ്പുണ്ടായില്ലെന്ന് യാത്രക്കാർ പരാതി ഉന്നയിച്ചു. അംബാല, ഫിറോസ്പുർ റെയിൽവേ ഡിവിഷനുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു. പ്രക്ഷോഭം ശനിയാഴ്ചയോടെ അവസാനിക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.