പഞ്ചാബ് കർഷക സമരത്തിന് പരിസമാപ്തി
text_fieldsചണ്ഡിഗഢ്: പഞ്ചാബിലെ കർഷകരുടെ റെയിൽ-റോഡ് ഉപരോധ സമരം മൂന്നാം ദിവസവും സജീവം. നിരവധി ട്രെയിനുകൾ സമരംമൂലം റദ്ദാക്കി. വെള്ളപ്പൊക്കം മൂലമുണ്ടായ വിളനാശത്തിന് നഷ്ടപരിഹാരം നൽകുക, മിനിമം താങ്ങുവിലയിൽ ഉറപ്പുനൽകുക, കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.
ഫരീദ്കോട്, സാംറല, മോഗ, ഹോഷിയാർപുർ, ഗുരുദാസ്പുർ, ജലന്ധർ, പട്യാല, ഫിറോസ്പുർ, ഭട്ടിൻഡ, അമൃത്സർ എന്നിവിടങ്ങളിൽ കർഷകർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്നു.
ഇതുമൂലം പഞ്ചാബിലും ഹരിയാനയിലും ഇന്നലെയും നിരവധി യാത്രക്കാർ കുടുങ്ങി. കുടുംബവുമായി ദീർഘദൂര യാത്രക്കിറങ്ങിയവരും മറ്റും കടുത്ത ദുരിതത്തിലായി.
ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടെങ്കിലും അതേക്കുറിച്ച് കൃത്യമായ അറിയിപ്പുണ്ടായില്ലെന്ന് യാത്രക്കാർ പരാതി ഉന്നയിച്ചു. അംബാല, ഫിറോസ്പുർ റെയിൽവേ ഡിവിഷനുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു. പ്രക്ഷോഭം ശനിയാഴ്ചയോടെ അവസാനിക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.