റ​ഫാ​ൽ: കേന്ദ്രം ശനിയാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ട്​ സംബന്ധിച്ച പുനഃപരിശോധനാ ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച സമയം വേണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളിയ കോടതി, ശനിയാഴ്ചക്കകം സമ ർപ്പിക്കണമെന്ന് നിർദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസം കേസ് പരിഗണിച ്ചപ്പോഴും മറുപടി സമർപ്പിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയിരുന്നു. ഇക്കാര്യം വിശദമാക്കി കത്ത് നൽകാൻ സോള ിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​റി​ന്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്​ സുപ്രീംകോടതി പു​നഃ​പ​രി​ശോ​ധി​ക്കാൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ​ നി​ന്ന്​ ചോ​ർ​ന്ന ര​ഹ​സ്യ​രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്ക​രു​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി ത​ള്ളി കൊണ്ടായിരുന്നു ഇത്.

പ്ര​തി​പ​ക്ഷം അ​ഴി​മ​തി ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റ​ഫാ​ൽ വി​വാ​ദ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ​ നി​ന്ന്​ ന​ല്ല സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സ​ർ​ക്കാ​റി​ന്​ കി​ട്ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ര​ഹ​സ്യ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്​ ‘ദ ​ഹി​ന്ദു’ ദി​ന​പ​ത്രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന്​ മോ​ഷ്​​ടി​ച്ച​താ​ണ്​ ഇൗ ​രേ​ഖ​ക​ളെ​ന്നും തെ​ളി​വാ​യി സ്വീ​ക​രി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ച്​ സ​ർ​ക്കാ​റും വി​മാ​ന​ക്ക​മ്പ​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി​യെ നോ​ക്കു​കു​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ പി​ന്നാ​മ്പു​റ ച​ർ​ച്ച മു​ന്നോ​ട്ടു​നീ​ക്കി ഇ​ന്ത്യ​ക്കു പ​ല​വി​ധ ന​ഷ്​​ടം വ​രു​ത്തി​വെ​ച്ചു​വെ​ന്ന്​ തെ​ളി​യി​ക്കു​ന്ന പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ രേ​ഖ​ക​ളാ​ണ്​ ചോ​ർ​ന്ന​ത്. അ​ത്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ എ​ങ്ങ​നെ കി​ട്ടി എ​ന്ന​ത​ല്ല, ആ ​രേ​ഖ​ക​ൾ പ്ര​സ​ക്​​ത​മാ​ണോ എ​ന്ന​താ​ണ്​ പ്ര​ധാ​ന​മെ​ന്ന ഹ​ര​ജി​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​യിരുന്നു സു​പ്രീം​കോ​ട​തി​യു​ടെ വി​ധി.

Tags:    
News Summary - Rafale case next hearing on Monday Suprme court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.