ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് പരിശോധിച്ച കംട്രോളർ-ഒാഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ടിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിവിധ നിഗമനങ്ങൾ. യു.പി.എ സർക്കാറ ിെൻറ കാലത്ത് രൂപപ്പെടുത്തിയ കരാറിനേക്കാൾ 2.86 ശതമാനം ചെലവു കുറക്കാൻ പുതിയ കരാർവ ഴി സാധിച്ചുവെന്ന് റിപ്പോർട്ട് പറയുേമ്പാൾ തന്നെയാണിത്.
റഫാൽ വിവാദം കത്തുന്ന തിനിടയിലാണ്, പാർലമെൻറ് സമ്മേളനത്തിെൻറ അവസാന ദിവസമായ ബുധനാഴ്ച സി.എ.ജി റിപ് പോർട്ട് സർക്കാർ സഭയിൽവെച്ചത്. സുപ്രീംകോടതിക്കു പിന്നാലെ സി.എ.ജിയും റഫാൽ ഇടപാട ിന് അംഗീകാരം നൽകിയതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, കാര്യങ്ങൾ യുക്തി സഹമായി പരിശോധിക്കാത്ത റിപ്പോർട്ട് കണ്ണിൽ പൊടിയിടുന്നതാണെന്ന് പ്രതിപക്ഷം കുറ ്റപ്പെടുത്തി. സി.എ.ജി റിപ്പോർട്ടിലെ പ്രധാന വശങ്ങൾ ഇവയാണ്:
സർക്കാർ ഗാരൻറി ഇല്ല
പോർവിമാനം വാങ്ങുന്നതിന് നൽകുന്ന മുൻകൂർ പണത്തിന് ഇന്ത്യക്ക് കിട്ടുന്ന ഇൗട് പോരാ. ബാങ്ക്/സർക്കാർ ഗാരൻറിയാണ് കിേട്ടണ്ടത്. എന്നാൽ, ഫ്രഞ്ച് പ്രധാനമന്ത്രി ഒപ്പുവെച്ച ‘ലെറ്റർ ഒാഫ് കംഫർട്ട്’ മാത്രമാണുള്ളത്. 2007ൽ യു.പി.എ സർക്കാർ രൂപപ്പെടുത്തിയ കരാറിൽ, മുൻകൂർ നൽകുന്ന പണത്തിന് 15 ശതമാനം ബാങ്ക് ഗാരൻറി വ്യവസ്ഥചെയ്തിരുന്നു.
ബാങ്ക് ഗാരൻറിയാണെങ്കിൽ നേരിട്ട് പണം തിരിച്ചു കിട്ടുമെന്ന മെച്ചമുണ്ട്. വിമാനക്കമ്പനിക്ക് ഇന്ത്യ 60 ശതമാനം പണവും മുൻകൂർ നൽകുകയാണ്. അതുകൊണ്ട് ബാങ്ക്/സർക്കാർ ഗാരൻറി വേണമെന്നായിരുന്നു നിയമമന്ത്രാലയത്തിെൻറ ഉപദേശം. എന്നാൽ, ഫ്രഞ്ച് സർക്കാർ വഴങ്ങിയില്ല. പകരം, ഫ്രഞ്ച് പ്രധാനമന്ത്രി ഒപ്പുവെച്ച ‘െലറ്റർ ഒാഫ് കംഫർട്ട്’ തരുകയാണ് ചെയ്തത്.
ആർബിട്രേഷൻ വേണ്ടിവരും
പുതിയ കരാർ വ്യവസ്ഥകൾ ഏതെങ്കിലും വിധത്തിൽ ലംഘിക്കപ്പെട്ടാൽ, ആദ്യം വിമാനക്കമ്പനിയുമായി ആർബിട്രേഷെൻറ വഴി തേടേണ്ടി വരും. ആർബിട്രേഷൻ തീരുമാനം ഇന്ത്യക്ക് അനുകൂലമായിട്ടും വിമാന നിർമാണ കമ്പനിയായ ദാസോ ഏവിയേഷൻ നടപ്പാക്കുന്നില്ലെങ്കിൽ, നിയമപരമായ വഴി അടയും. ശേഷം മാത്രമാവും ഫ്രഞ്ച് സർക്കാർ ഇടപെടുക.
ചെലവ് 2.86 ശതമാനം കുറവ്
യു.പി.എ സർക്കാറിെൻറ കാലത്ത് രൂപപ്പെടുത്തിയ കരാറുമായി തട്ടിച്ചു നോക്കുേമ്പാൾ 2.86 ശതമാനം വിലക്കുറവ് പുതിയ റഫാൽ പോർവിമാന ഇടപാടിൽ ഉണ്ടെന്ന് സി.എ.ജി പറയുന്നു. വ്യോമസേനയുടെ മുൻനിര യുദ്ധവിമാനമാക്കാൻ 13 ഇന മാറ്റങ്ങളാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇൗ നവീകരണത്തിൽ ചെലവ് 2.86 ശതമാനം കണ്ട് ചുരുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സി.എ.ജിയുടെ വിലയിരുത്തൽ. എന്നാൽ, വിലനിർണയവുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിലേക്ക് സി.എ.ജി കടന്നിട്ടില്ല. അതേസമയം, ഒൻപതു ശതമാനം വിലക്കുറവുണ്ടെന്നാണ് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ നേരത്തെ പറഞ്ഞത്.
വിമാനങ്ങൾ കിട്ടാൻ വൈകും
റഫാൽ വിമാനം ഇന്ത്യക്ക് കൈമാറിക്കിട്ടാൻ വൈകുമെന്ന് സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വർഷം 11 റഫാൽ വിമാനങ്ങളാണ് ദാസോ നിർമിക്കുന്നത്. ഇപ്പോൾതന്നെ 83 വിമാനങ്ങൾ കൊടുത്തുതീർക്കാനുണ്ട്. ഇന്ത്യക്ക് 36 വിമാനങ്ങൾ കൈമാറുന്നതിന് കരാറിൽ പറയുന്നതിനേക്കാൾ സമയമെടുക്കും. വേഗം കിട്ടുമെന്നത് നേട്ടമായി സർക്കാർ വിശേഷിപ്പിച്ചിരുന്നു.
അംബാനിയെക്കുറിച്ച്
മൗനം
റഫാൽ ഇടപാടിെൻറ ഇന്ത്യൻ പങ്കാളിയാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനി. എന്നാൽ, ഇൗ കരാറിൽ അവരുടെ പങ്കിനെപ്പറ്റി സി.എ.ജി റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.