ചിദംബരത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു- രാഹുൽ

ന്യൂഡൽഹി: അഴിമതിക്കേസിൽ അറസ്റ്റ് നേരിടാനൊരുങ്ങുന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി. എൻഫോഴ്സ്മ​​െൻറ് ഡയറക്ടേറ്റ്, സി.ബി.ഐ, നട്ടെല്ലില്ലാത്ത ചില മാധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ച് ചിദംബരത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നതായി രാഹുൽ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻെറ വിമർശം.

നിന്ദ്യമായ ഈ അധികാര ദുർവിനിയോഗത്തെ ശക്തമായി അപലപിക്കുന്നതായും രാഹുൽ വ്യക്തമാക്കി. നേരത്തേ പ്രിയങ്ക ഗാന്ധിയും ചിദംബരത്തിനെതിരായ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - rahul gandhi backs p chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.