ന്യൂഡൽഹി: ദലിത് പീഡനം ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും ഡി.എൻ.എയിൽ ഉള്ളതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പട്ടിക വർഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകൾ ആചരിക്കുന്ന ഭാരത ബന്ദിെൻറ പശ്ചാത്തലത്തിലാണ് രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ദലിത് വിഭാഗത്തെ സമൂഹത്തിെൻറ താഴേക്കിടയിൽ നിർത്തുക എന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും അജണ്ടയിലുള്ളതാണ്. ഇതിനെ എതിർക്കുന്നവരെ അവർ അക്രമത്തിലൂടെ നേരിടുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
‘ആയിരക്കണക്കിന് വരുന്ന തെൻറ ദലിത് സഹോദരീ സഹോദരൻമാർ മോദി സർക്കാരിൽ നിന്നും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങിയിരിക്കുകയാണ്. അവർക്ക് ഞങ്ങളുടെ (കോൺഗ്രസ്സിെൻറ) സല്യൂട്ട്’ രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ഡോ. ബി.ആർ അംബേദ്കറിെൻറ പേരിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.
दलितों को भारतीय समाज के सबसे निचले पायदान पर रखना RSS/BJP के DNA में है। जो इस सोच को चुनौती देता है उसे वे हिंसा से दबाते हैं।
— Rahul Gandhi (@RahulGandhi) April 2, 2018
हजारों दलित भाई-बहन आज सड़कों पर उतरकर मोदी सरकार से अपने अधिकारों की रक्षा की माँग कर रहे हैं।
हम उनको सलाम करते हैं।#BharatBandh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.