ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ച് നില്‍ക്കുന്നത് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ചക്ക് രാഹുൽ തയാറാകാത്തതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഡൽഹി യാത്ര റദ്ദാക്കി.
എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ നേതാക്കൾക്ക് നിർദേശം നൽകിയതായാണ് വിവരം. രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതാക്കൾ തുടരുകയാണ്. കൂടുതല്‍ പി.സി.സി അധ്യക്ഷന്‍മാരും രാജിക്ക് ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ഒഴിഞ്ഞേക്കും.
അതേസമയം, രാഹുലിന് മേൽ സമ്മർദവുമായി ഘടകകക്ഷി നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.