പ്രതിരോധ യോഗങ്ങളിലൊന്നിലും എത്താത്ത രാഹുൽ സൈന്യ​ത്തെ ചോദ്യം ചെയ്യുകയാണ്​ -ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. പ്രതിരോധവുമായി ബന്ധപ്പട്ട യോഗങ്ങളിൽ പ​ങ്കെടുക്കാത്ത രാഹുൽ സൈന്യത്തെ ചോദ്യം ചെയ്യുകയാണെന്ന്​ ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ്​ രാഹുലിനെതിരെ ട്വിറ്ററിൽ വിമർശനമുന്നയിച്ചത്​. ഉത്തരവാദപ്പെട്ട പ്രതിപക്ഷനേതാവ്​ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ്​ രാഹുൽ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

‘‘പ്രതിരോധവുമായി ബന്ധപ്പെട്ട പാർലമ​െൻററി സ്​റ്റാൻറിങ്​ കമ്മിറ്റി യോഗങ്ങളിൽ ഒന്നിൽ പോലും രാഹുൽ ഇതുവരെ പ​ങ്കെടുത്തിട്ടില്ല. എന്നാൽ ദുഃഖകരമെന്നു പറയ​ട്ടെ, സായുധ സേനയുടെ സാമർഥ്യത്തെ ചോദ്യം ചെയ്​തും ഉത്തരവാദപ്പെട്ട പ്രതിപക്ഷനേതാവ്​ ചെയ്യാൻ പാടില്ലാത്തത്​ ചെയ്​തും  അദ്ദേഹം തുടർച്ചയായി രാജ്യത്തിൻെറ ആത്മവീര്യം തകർക്കുകയാണ്​.’’ -ജെ.പി നദ്ദ ട്വീറ്റ്​ ചെയ്​തു. 

ഇതുവരെ നടന്ന 11 സ്​റ്റാൻറിങ്​ കമ്മിറ്റി യോഗങ്ങളിൽ ഒന്നിൽപോലും രാഹുൽ ഗാന്ധി പ​ങ്കെടുത്തിട്ടില്ലെന്ന റിപ്പോർട്ട്​ പുറത്തു വന്നതിനെ തുടർന്നാണ്​ നദ്ദ രാഹുലിനെതിരെ രംഗത്തു വന്നത്​. 

‘‘രാഹുൽ ഗാന്ധി മഹത്തായ രാജപാരമ്പര്യത്തിൽപെടുന്നയാളാണ്​, അവിടെ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം കമ്മിറ്റികൾക്ക് പ്രസക്തിയില്ല, കമ്മീഷനുകൾക്ക്​ മാത്രമേയുള്ളൂ. പാർലമ​െൻററി കാര്യങ്ങൾ മനസിലാവുന്ന അർഹരായ നിരവധി അംഗങ്ങൾ കോൺഗ്രസിനുണ്ട്, എന്നാൽ ഒരു രാജവംശം ഒരിക്കലും അത്തരം നേതാക്കളെ വളരാൻ അനുവദിക്കില്ല. ശരിക്കും സങ്കടമുണ്ട്.’’ - മറ്റൊരു ട്വീറ്റിൽ നദ്ദ ആരോപിച്ചു. 

ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട്​ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങളാണ്​ ഉന്നയിച്ചത്​. 
 

Tags:    
News Summary - Rahul Gandhi never attends defence standing committee meetings, but questions Army valour: BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.