ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് അൽപ്പം പക്വത വന്നതിെൻറ ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി സര ോജ് പാണ്ഡെ. രാഹുൽ ഗാന്ധിെയ സരോജ് പാണ്ഡെ നേരത്തെ, മന്ദബുദ്ധിയെന്ന് വിളിച്ചിരുന്നു.
കോൺഗ്രസ് അധ്യക് ഷൻ ഇൗയിടെ നടത്തിയ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് അദ്ദേഹം പക്വത വന്നതിെൻറ ലക്ഷണങ ്ങൾ കാണിക്കുന്നുണ്ടെന്ന് ഛത്തീസ്ഗഡിൽ നിന്നുള്ള രാജ്യസഭാ എം.പി പറഞ്ഞത്. വ്യാപം അഴിമതിയെ രാഷ്ട്രീയമായി കോൺഗ്രസ് പ്രയോഗിച്ചത് എങ്ങനെയാണെന്ന് നാം കണ്ടതാണ്. എന്നാൽ അത് പ്രാവർത്തികമായില്ല. ഒരു തരത്തിലുമുള്ള അഴിമതിയിലും ബി.ജെ.പി ഉൾപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. ഇേപ്പാൾ പ്രതിപക്ഷം റഫാൽ അഴിമതിയിലാണ് പിടിച്ചു തൂങ്ങിയിരിക്കുന്നത് - എം.പി പറഞ്ഞു.
കൊക്കക്കോളയുടെ സ്ഥാപകൻ ഒരിക്കൽ നാരങ്ങാവെള്ളം വിറ്റു നടന്നിരുന്നുവെന്ന് കഴിഞ്ഞ വർഷം നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു സരോജ് പാണ്ഡെ രാഹുലിനെ മന്ദബുദ്ധിയെന്ന് വിളിച്ചത്. രാഹുൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. എന്നാൽ പഠനത്തിനും ഒരു വയസുണ്ട്. 40 വയസിനു ശേഷം ഒരാൾ പഠിക്കാൻ തുടങ്ങിയാൽ അത് പഠനമല്ല. അത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കുക - എന്നായിരുന്നു എം.പിയുടെ പരാമർശം.
മമതയുടെ മഹാ സഖ്യത്തെയും എം.പി വിമർശിച്ചു. സ്വന്തം സംസ്ഥാനത്തുപോലും ജനാധിപത്യം നടപ്പാക്കാൻ കഴിയാത്തയാളാണ് മമതാ ബാനർജി. അവർ മഹാസഖ്യറാലി നയിക്കുന്നത് ഞെട്ടിച്ചു. പശ്ചിമ ബംഗാളിെല പ്രതിപക്ഷത്തെ തൃണമൂൽ സർക്കാർ അടിച്ചമർത്തിയിരിക്കുകയാണ്. ഇൗ പാർട്ടികളാണ് ഒരാളെ തകർക്കാൻ ഒരുമിച്ച് വന്നിരിക്കുന്നതെന്നും പാണ്ഡെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.