ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും തത്കാൽ ടിക്കറ്റ് വിൽപനിയിലൂടെ റെയിൽവേ നേടിയത് 500 കോടിയിലേറെ രൂപ. 403 കോടി തത്കാൽ ടിക്കറ്റ് വിറ്റും 119 കോടി പ്രീമിയം തത്കാൽ ടിക്കറ്റ് വിറ്റുമാണ് ലഭിച്ചത്. ഇതു കൂടാതെ ഡൈനാമിക് ഫെയർ വഴി 511 കോടി രൂപയും റെയിൽവേക്ക് ലഭിച്ചതായി വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
കോവിഡ് ഏറ്റവും തീവ്രമായ 2020-21 സാമ്പത്തിക വർഷത്തെ കണക്കാണിത്. അടിയന്തര സാഹചര്യത്തിൽ അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവരാണ് തത്കാൽ, പ്രീമിയം തത്കാൽ, ഡൈനാമിക് വിഭാഗത്തിൽ ടിക്കറ്റെടുക്കുന്നവർ.
അതേസമയം, 2021-22 സാമ്പത്തിക വർഷം സെപ്റ്റംബർ വരെ ഡൈനാമിക് ഫെയർ വഴി 240 കോടി, തത്കാൽ-353 കോടി, പ്രീമിയം തത്കാൽ-89 കോടി എന്നിങ്ങനെയും പിരിഞ്ഞു കിട്ടിയതായി റെയിൽവേ വ്യക്തമാക്കി. മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ ആണ് വിവരാവകാശ നിയമം വഴി അപേക്ഷ നൽകിയത്.
കോവിഡിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന 2019-20 വർഷം 1,313 കോടി രൂപ ഡൈനാമിക് ഫെയർ ഇനത്തിൽ ലഭിച്ചു. 1,669 കോടി തത്കാൽ, 603 കോടി പ്രീമിയം തത്കാൽ ഇനത്തിലും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.