Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിലും റെയിൽവേക്ക്​...

കോവിഡിലും റെയിൽവേക്ക്​ തത്​കാൽ ലോട്ടറി; കിട്ടിയത്​ 500 കോടിയിലേറെ

text_fields
bookmark_border
Train service, Indian Railway
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ലും ത​ത്​​കാ​ൽ ടി​ക്ക​റ്റ്​ വി​ൽ​പ​നി​യി​ലൂ​ടെ റെ​യി​ൽ​വേ നേ​ടി​യ​ത്​ 500 കോ​ടി​യി​ലേ​റെ രൂ​പ. 403 കോ​ടി ത​ത്​​കാ​ൽ ടി​ക്ക​റ്റ്​ വി​റ്റും 119 കോ​ടി പ്രീ​മി​യം ത​ത്​​കാ​ൽ ടി​ക്ക​റ്റ്​ വി​റ്റു​മാ​ണ്​ ല​ഭി​ച്ച​ത്. ഇ​തു കൂ​ടാ​തെ ഡൈ​നാ​മി​ക്​ ഫെ​യ​ർ വ​ഴി 511 കോ​ടി രൂ​പ​യും റെ​യി​ൽ​വേ​ക്ക്​ ല​ഭി​ച്ച​താ​യി വി​വ​രാ​വ​കാ​ശ മ​റു​പ​ടി വ്യ​ക്​​ത​മാ​ക്കു​ന്നു.

കോ​വി​ഡ്​ ഏ​റ്റ​വും തീ​വ്ര​മാ​യ 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണി​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​ന നി​മി​ഷം യാ​ത്ര തീ​രു​മാ​നി​ക്കു​ന്ന​വ​രാ​ണ്​ ത​ത്​​കാ​ൽ, പ്രീ​മി​യം ത​ത്​​കാ​ൽ, ഡൈ​നാ​മി​ക്​ വി​ഭാ​ഗ​ത്തി​ൽ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ.

അ​തേ​സ​മ​യം, 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം സെ​പ്​​റ്റം​ബ​ർ വ​രെ ഡൈ​നാ​മി​ക്​ ഫെ​യ​ർ വ​ഴി 240 കോ​ടി, ത​ത്​​കാ​ൽ-353 കോ​ടി, പ്രീ​മി​യം ത​ത്​​കാ​ൽ-89 കോ​ടി എ​ന്നി​ങ്ങ​നെ​യും പി​രി​ഞ്ഞു കി​ട്ടി​യ​താ​യി റെ​യി​ൽ​വേ വ്യ​ക്​​ത​മാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ച​ന്ദ്ര​ശേ​ഖ​ർ ഗൗ​ർ ആ​ണ്​ വി​വ​രാ​വ​കാ​ശ നി​യ​മം വ​ഴി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

കോ​വി​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന 2019-20 വ​ർ​ഷം 1,313 കോ​ടി രൂ​പ ഡൈ​നാ​മി​ക്​ ഫെ​യ​ർ ഇ​ന​ത്തി​ൽ ല​ഭി​ച്ചു. 1,669 കോ​ടി ത​ത്​​കാ​ൽ, 603 കോ​ടി പ്രീ​മി​യം ത​ത്​​കാ​ൽ ഇ​ന​ത്തി​ലും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian RailwaysRailwaystatkal bookingTatkal
News Summary - railway tatkal booking
Next Story