ചെന്നൈ: 2ജി സ്പെക്ട്രം കേസിലെ ചരിത്രപരമായ വിധി എം. കരുണാനിധിയുടെ കാൽക്കൽ സമർപ്പിക്കുകയാണെന്ന് മുൻ ടെലികോം മന്ത്രി എ.രാജ. കേസിൽ തന്‍റെ രക്ഷകനായത് താങ്കളാണെന്നാണ് ഡി.എം.കെക്ക് എ.രാജ എഴുതിയ കത്തിൽ പറയുന്നത്.
ഇത്രയും കാലം എന്നെ നോക്കിയതും സംരക്ഷിച്ചതും താങ്കളാണ്. പക്ഷെ നമ്മുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയത് ആരായിരുന്നു? അവർക്ക് കുറേക്കാലത്തേക്ക് മേൽക്കൈ നേടാൻ കഴിഞ്ഞെങ്കിലും അന്തിമവിജയം നമ്മുടേത് തന്നെയായിരുന്നു.
ഐ.ടി രംഗത്ത് ടെക്നോളജിക്കൽ വിപ്ളവത്തിനായിരുന്നു നമ്മൾ തുടക്കമിട്ടത്. വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും അത് യാഥാർഥ്യമാക്കി. പക്ഷെ ഇതെല്ലാം നമ്മുടെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റുകളായാണ് അവർ വിലയിരുത്തിയത്. ഈ രാജ്യത്ത് മാത്രം സംഭവിക്കുന്ന കാര്യമാണിതെന്നും രാജ പറഞ്ഞു.
വ്യാഴാഴ്ചയാണ് ടെലികോം മന്ത്രി എ.രാജ പ്രധാനപ്രതിയായ കേസിലെ എല്ലാ പ്രതികളേയും പട്യാല സിബി.ഐ കോടതി വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.