ബഹളം മൂലം രാജ്യസഭ പിരിഞ്ഞു; ഇനി ബുധനാഴ്ച 

ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്‍റെ അഞ്ചാം ദിവസവും  ബഹളം മൂലം സഭാനടപടികൾ തുടരാൻ കഴിയാത്തതിനാൽ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

ഒൻപതരയോടെ സമ്മേളിച്ച സഭ 11.30യോടെയാണ് പിരിഞ്ഞത്. രാവിലെ തന്നെ അടിയന്തിര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു. മോദിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.

മൻമോഹനെതിരായ പരാമർശത്തിൽ മോദി മാപ്പ് പറയണമെന്ന കോൺഗ്രസിന്‍റെ ആവശ്യമാണ് ദിവസങ്ങളായി സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നത്.  ഇതിനെ പ്രതിരോധിക്കാനായി 1884ലെ കലാപം ഉയർത്തിക്കൊണ്ടുവരാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. 

വാരാന്ത്യ അവധിക്കും ക്രിസ്തുമസ് അവധിക്കും ശേഷം ഇനി ബുധനാഴ്ചയാണ് സഭ സമ്മേളിക്കുക.

Tags:    
News Summary - Rajya Sabha adjourned till Wednesday- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.