നല്ല തേനുണ്ടാക്കാനറിയാത്ത രാംദേവാണ്​ കൊറോണക്കെതിരെ മരുന്നുണ്ടാക്കുന്നത്? പരിഹസിച്ച്​ സോഷ്യൽ മീഡിയ

നല്ല തേനുണ്ടാക്കാനറിയാത്ത രാംദേവാണ്​ കൊറോണക്കെതിരെ മരുന്നുണ്ടാക്കുന്നത്? പരിഹസിച്ച്​ സോഷ്യൽ മീഡിയ

ന്യൂഡൽഹി: പതഞ്​ജലി ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ വിൽക്കുന്ന തേനിൽ മായമെന്ന​ കണ്ടെത്തൽ പുറത്തുവന്നതോടെ രാംദേവിനെയും പതഞ്​ജലിയെയും ട്രോളി സോഷ്യൽ മീഡിയ. കൊറോണക്കെതിരെ മരുന്നുണ്ടാക്കുമെന്ന രാംദേവി​െൻറ മുമ്പത്തെ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പരിഹാസം. നല്ല തേനുണ്ടാക്കാനറിയാത്ത രാംദേവാണ്​ കൊറോണക്കെതിരെ മരുന്നുണ്ടാക്കുന്നത്? എന്നാണ്​ ട്വിറ്ററിൽ അടക്കമുള്ള കളിയാക്കൽ.

'കൊറോണക്കെതിരെ താൻ മരുന്ന്​ കണ്ടുപിടിക്കുമെന്നായിരുന്നു രാംദേവ്​ പറഞ്ഞിരുന്നത്​. മര്യാദക്ക്​ തേൻപോലുമുണ്ടാക്കാൻ അയാൾക്ക്​ കഴിയില്ലെന്ന്​ തെളിഞ്ഞിരിക്കുന്നു. മൊത്തം ഭക്​ത്​ ഇക്കോസിസ്​റ്റവും വ്യാജമാണെന്നതി​െൻറ തെളിവാണിത്​' -യൂത്ത്​ കോൺഗ്രസ്​ നാഷനൽ കാംപെയിൻ ഇൻചാർജും ട്വിറ്ററാറ്റിയുമായ ശ്രീവത്​സ ട്വീറ്റ്​ ചെയ്​തു. 'തേൻ മാത്രമല്ല, ഭക്​തർക്ക്​ ഗോമൂത്രവും രാംദേവ്​ മായം ചേർത്ത്​ വിറ്റിട്ടുണ്ട്​. സി.ബി.ഐ ​അന്വേഷിക്കണം' -മറ്റൊരു ട്വീറ്റിൽ ശ്രീവത്​സ കുറിച്ചു.


'ബാബാ രാംദേവിന്​ അഭിനന്ദനങ്ങൾ! രാജ്യത്ത്​ ഇന്ത്യക്കാരെക്കുറിച്ച്​ കരുതലുള്ള ഏകസംരംഭകൻ അദ്ദേഹം മാത്രമാണ്​. തേനി​െൻറ വിലക്ക്​ അദ്ദേഹം ചൈനയിൽനിന്ന്​ ഇറക്കുമതി ചെയ്​ത പഞ്ചസാര നമുക്ക്​ നൽകുന്നു' -ഒരാൾ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ.

'കേന്ദ്ര സർക്കാറി​െൻറ വിവാദ കർഷക നിയമങ്ങളെ പിന്തുണക്കുന്ന യോഗ സംരംഭകൻ രാംദേവ്​​ മായം ചേർത്ത തേൻ വിൽക്കുന്നു' എന്നായിരുന്നു പത്രപ്രവർത്തക രോഹിണി സിങ്ങി​െൻറ ട്വീറ്റ്​. 'സ്വദേശിയുടെ പേരിൽ രാംദേവ്​ ചൈനീസ്​ പഞ്ചസാര ചേർത്ത തേൻ വിൽക്കുന്നു. മറ്റു സംഘപരിവാര ഭക്​തന്മാർക്കൊപ്പം ദേശസ്​നേഹത്തി​െൻറ മറവിൽ കഴിഞ്ഞ ആറു വർഷമായി വെറുപ്പ്​ പ്രസരിപ്പിച്ചുകൊണ്ടിരിക്കു​േമ്പാഴാണിത്​​' -മറ്റൊരു ട്വീറ്റിൽ കുറിച്ചതിങ്ങനെ.


പതഞ്​ജലി, ഡാബർ, സാൻഡു തുടങ്ങിയ കമ്പനികൾ വിൽക്കുന്ന തേനിലും വ്യാപകമായി ചൈനയിൽ നിന്നുള്ള പഞ്ചസാര ചേർക്കുന്നുണ്ടെന്ന്​​ സി.എസ്​.ഇ (സെൻറർ ഫോർ സയൻസ്​ ആൻഡ്​ എൻവയോൺമെൻറ്​) ആണ്​ കണ്ടെത്തിയത്​. 13 ബ്രാൻഡുകൾ ടെസ്​റ്റ്​ ചെയ്​തതിൽ സ​ഫോള, മാർക്​​ഫെഡ്​ സോൻഹ, നെക്​ടർ എന്നീ മൂന്നെണ്ണം മാത്രമാണ്​ ഗുണനിലവാരമുള്ളവയെന്ന്​ കണ്ടെത്തിയത്​. ​പഞ്ചസാരയുടെ സിറപ്പ്​ ചേർത്താണ്​ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളെല്ലാം തേൻ വിൽക്കുന്നതെന്ന്​ സി.എസ്​.ഇയുടെ പഠനത്തിൽ വ്യക്​തമായതായി ഡയറക്​ടർ ജനറൽ സുനിത നരേൻ വെളിപ്പെടുത്തിയിരുന്നു.

കരിമ്പ്​, ചോളം, അരി, ബീറ്റ്​റൂട്ട്​​ എന്നിവയിൽ നിന്നുള്ള പഞ്ചസാര മധുരം കൂട്ടാനായി തേനിൽ ചേർക്കുന്നു. പ്രത്യേക ടെസ്​റ്റുകൾ നടത്തിയാൽ മാത്രമേ ഇത്​ തിരിച്ചറിയാൻ സാധിക്കു. ചൈനീസ്​ പഞ്ചസാര ന്യൂക്ലിയർ മാഗ്​​നെറ്റ്​ റിസോൻസ്​ ടെസ്​റ്റിലാണ്​ കണ്ടെത്താൻ കഴിയുക. എഫ്​.എസ്​.എസ്​.എ.ഐയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ്​ പ്രവർത്തിക്കുന്നതെന്നും തേനിൽ മായമില്ലെന്നുമാണ്​ കമ്പനികളുടെ വിശദീകരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.