പീഡനക്കേസ്​: ബിനോയ് കോടിയേരിയുടെ ഹരജി പരിഗണിക്കുക 2021ൽ

മുംബൈ: തനിക്കെതിരെ ബിഹാരി സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈകോടതി 2021 ജൂൺ ഒമ്പതിലേക്ക് മാറ്റി. ബനോയിയുടെ ഡി.എൻ.എ പരിശോധനാ ഫലം ലഭിക്കാത്തതിനെ തുടർന്നാണ് ഇത്.

ഹൈകോടതി ഉത്തരവിനെ തുടർന്ന് ഡി.എൻ.എ പരിശോധനക്കായി ബിനോയ് രക്തം നൽകിയെങ്കിലും ഫോറൻസിക് ലാബ് ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്നാണ് വിവരം. ബിനോയ്ക്ക് മുമ്പ് മറ്റ് കേസുകളിൽ ശേഖരിച്ച രക്തസാമ്പിളുകൾ മുൻഗണനാക്രമത്തിൽ പരിശോധിച്ചുവരികയാണെന്നാണ് ലാബ് വൃത്തങ്ങൾ പറയുന്നത്.

ജൂലൈ 29ന് ഡി.എൻ.എ പരിശോധനക്ക്​ ഉത്തരവിട്ടതിനുശേഷം മൂന്നാം തവണയാണ് വാദം കേൾക്കൽ കോടതി മാറ്റിവെക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ജൂലൈ 30ന് ഡി.എൻ.എ പരിശോധനക്കായി ബിനോയ് രക്തം നൽകിയിരുന്നു. രണ്ടാഴ്ചക്കകം പരിശോധനാഫലം സമർപ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്.

Full View

Tags:    
News Summary - Rape case : Bombay High court postponed Binoy's plea to 2021 June - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.