മതുര: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്ക് ഇപ്പോൾ കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നുവെന്ന് ബി.ജെ.പി എം.പി ഹേമമാലിനി. ഇത്തരം സംഭവങ്ങൾക്ക് ആവശ്യത്തിലധികം പബ്ലിസിറ്റി ലഭിക്കുന്നതിനാലാണ് രാജ്യത്ത് ഇൗയിടെയായി അതിക്രമങ്ങൾ വർധിക്കുന്നതെന്നുമായിരുന്നു ഹേമമാലിനിയുടെ പ്രസ്താവന. കഠ്വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്ത് കത്തി നിൽകുന്ന സാഹചര്യത്തിൽ രണ്ട് സംഭവങ്ങളെയും നിസാരവത്കരിക്കുന്ന രീതിയിലായിരുന്നു ഹേമമാലിനിയുടെ വാക്കുകൾ.
മുമ്പും സ്ത്രീകൾ അക്രമങ്ങൾ നേരിട്ടിട്ടുണ്ട്. അന്ന് ഇത്തരം സംഭവങ്ങൾക്ക് ആൾക്കാർ അധികം പ്രധാന്യം നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആവിശ്യത്തിൽ കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യത്തിന് ഇത് അപമാനമാണ് എന്നുമായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.