'തമിഴ്​ പഠിക്കാൻ കഴിയാത്തത് ഏറെക്കാലമായി അലട്ടുന്ന സങ്കടം​'

ന്യൂഡൽഹി: തമിഴ്​ പഠിക്കാത്തതി​െൻറ കുണ്​ഠിതവുമായി 'മൻ കി ബാത്​' പരിപാടിയിൽ പ്രധാനമന്ത്രി നരേ​​ന്ദ്രമോദി. തമിഴ്​നാട്ടിൽ അടക്കം അഞ്ചിടത്ത്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച വേളയിലാണ്​ ആകാശവാണിയിലൂടെ നടത്തുന്ന പ്രഭാഷണത്തിൽ തമിഴ്​ കമ്പം മോദി പുറത്തെടുത്തത്​.

ദീർഘകാലത്തെ ത​െൻറ രാഷ്​​്ട്രീയ ജീവിതത്തിൽ ഏറെക്കാലമായി അലട്ടുന്ന സങ്കടമാണ്​ തമിഴ്​ പഠിക്കാൻ കഴിയാത്തതെന്ന്​ മോദി പറഞ്ഞു. ലോകത്തെ ഏറ്റവും പഴക്കമുള്ള ഭാഷയിലെ കവിതയും സാഹിത്യവുമെല്ലാം ഏറെ പ്രശംസിക്കേണ്ടതാണ്​.

മുഖ്യ​മന്ത്രിയായും​ പ്രധാനമന്ത്രിയായും പ്രവർത്തിച്ചതിനിടയിൽ ഉണ്ടായിട്ടുള്ള നഷ്​ടബോധത്തെക്കുറിച്ച്​ അപർണ റെഡി എന്ന ശ്രോതാവ്​ ചോദിച്ചതിനുള്ള മറുപടിയായാണ്​ തമിഴ്​ വശമാക്കാത്ത സങ്കടം മോദി വിവരിച്ചത്​. തമിഴ്​ മനോഹരമായ ഭാഷയാണ്​. ലോകമെങ്ങും അറിയുന്ന ഭാഷ. തമിഴ്​ സാഹിത്യത്തി​െൻറ മേന്മയെക്കുറിച്ച്​ പലരും തന്നോട്​ പറഞ്ഞിട്ടുണ്ട്​ -അദ്ദേഹം പറഞ്ഞു.

തമിഴിനോടുള്ള കമ്പം മോദി പുറത്തെടുക്കുന്നത്​ ആദ്യമല്ല. പാർലമെൻറിൽ നടത്തിയ പല പ്രസംഗത്തിലും തമിഴ്​ സാഹിത്യ ശകലങ്ങൾ അവസരോചിതം എടുത്ത്​ ഉപയോഗിച്ചിട്ടുണ്ട്​. തമിഴ്​ പറയാൻ കഴിയാത്തതിലെ ഖേദം 2018ൽ പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്​. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയിൽ സംസാരിച്ചപ്പോഴും തമിഴ്​ കടന്നു വന്നു. ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങുമായി മോദി അനൗപചാരിക ഉച്ചകോടി നടത്തിയത്​ മഹാബലിപുരത്താണ്​. തമിഴ്​ ശൈലിയിൽ വേഷ്​ടി ധരിച്ചാണ്​ എത്തിയത്​. തമിഴിനൊപ്പം മലയാളമടക്കം മറ്റു ഭാഷകളിൽ നിന്നുള്ള ഉദ്ധരണികളും പ്രസംഗങ്ങളിൽ എടുത്തു പറയുന്നത്​ മോദിയുടെ രീതിയാണ്​.

ദ്രാവിഡ സംസ്​കാരം വാഴുന്ന തമിഴ്​നാട്ടിൽ പച്ചപിടിക്കാൻ ബി.ജെ.പിക്ക്​ ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ​ക്ക്​ ഒപ്പമാണ്​. മഴവെള്ള സംഭരണം, ശാസ്​ത്രദിന പ്രത്യേകതകൾ എന്നിങ്ങനെ വിവിധ വി​ഷയ​ങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെ ഇത്തവണത്തെ മൻ കി ബാത്​. കോവിഡ്​ വ്യാപനത്തിനെതിരെ ജാഗ്രത തുടരാൻ അദ്ദേഹം അഭ്യർഥിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.