ന്യൂഡൽഹി: യു.പിയിൽ ദേശീയപാത 58ൽ കാർ തടഞ്ഞ് മോഷണം. മോഷ്ടാക്കളുടെ വെടിയേറ്റ് നവവധു മരിച്ചു. മാതുർ ഗ്രാമത്തിനടുത്ത് വെച്ച് ഹൈവേയിലുടെ സഞ്ചരിക്കുകയായിരുന്നു വിവാഹസംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തിയാണ് കൊള്ള നടത്തിയത്. യു.പിയിലുടെ കടന്നുപോകുന്ന ദേശീയപാതകളിലെ രാത്രി യാത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് സംഭവം.
മുസാഫർനഗർ സ്വദേശിയായ ഷജീബും വധു ഫർഹാനും കുടുംബാംഗങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പാർഥാപുരിൽ നിന്ന് ഭക്ഷണം കഴിച്ച് യാത്ര തുടർന്ന ഇവരെ ഒരു സംഘം കാറിൽ പിന്തുടരുകയായിരുന്നു. മാതുർ ഗ്രാമത്തിന് സമീപത്ത് വെച്ച് ഒരു ഇവരെ തടയകയും ആഭരണങ്ങളും പണവും നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ഇതിന് വിസമ്മതിച്ച ഫർഹാനെ സംഘാംഗങ്ങളിലൊരാൾ വെടിവെക്കുകയായിരുന്നു.
ഷജീബിെൻറ കുടുംബാംഗങ്ങൾ ഉടൻ തന്നെ ഫർഹാനെ 29 കിലോ മീറ്റർ അകലെയുള്ള മെഡിക്കൽ കോളജിൽ പ്രവശേിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മോഷ്ടാക്കാളെ തിരിച്ചറിയാനായി യു.പിയിലെ ടോൾ ബൂത്തുകളുടെയും പെട്രോൾ പമ്പുകളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പുതിയ സംഭവത്തോടെ ഡൽഹിയെ ഡെറാഡൂണുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 58ലെ സുരക്ഷ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുകയാണ്. 2016 ജൂലൈയിൽ യു.പിയിലെ ഹൈവേയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും ബലാൽസംഗത്തിന് ഇരയായിരുന്നു. തുടർന്ന് ഹൈവേകളിലെ സുരക്ഷ കർശനമാക്കാൻ യു.പി പൊലീസിന് സർക്കാർ നിർദേശം നൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.