മുംബൈ: റെയിൽവേ സ്റ്റേഷനിലും മറ്റും അപകടത്തിൽ പെടുന്നവരെ അസാമാന്യമായ ധീരത പുറത്തെടുത്ത് രക്ഷിക്കുന്ന റെയിൽവേ ജീവനക്കാരുടെ വാർത്തകൾ നാം ഒത്തിരി വായിച്ചിട്ടുണ്ട്. ട്രെയിനിനടിയിൽ അകപ്പെട്ട് ജീവൻ നഷ്ടമാകുമായിരുന്ന അനേകമാളുകളെയാണ് ഇത്തരത്തിൽ റെയിൽവേ ജീവനക്കാർ തിരികെ ജീവിതത്തിലേക്ക് വലിച്ചു കയറ്റിയത്.
അത്തരത്തിൽ ഒരു സംഭവത്തിന് മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനും സാക്ഷ്യം വഹിച്ചു. ട്രെയിനിനടിയിൽ പെട്ടുപോകുമായിരുന്ന ഒരു വയോധികനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ജീവനക്കാരൻ രക്ഷിക്കുന്ന വിഡിയോ റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
ഓടുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു വയോധികൻ. എന്നാൽ പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നതിനിടെ നില കിട്ടാതെ ട്രെയിനിന് അടിയിലേക്ക് വീഴാൻ പുറപ്പെട്ട ഇയാളെ അവരോചിതമായി ഇടപെട്ട ഉദ്യോഗസ്ഥൻ വലിച്ച് പുറത്തേക്ക് മാറ്റുകയായിരുന്നു. സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് മന്ത്രി ട്വീറ്റ് ചെയ്തത്. ആർ.പി.എഫ് ജീവനക്കാരെൻറ ധീരതയെ പ്രകീർത്തിച്ച് നിരവധി ട്വിറ്ററാറ്റികളാണ് സന്ദേശങ്ങൾ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.