ഇന്ത്യ വികസിക്കുന്നത് മറ്റ് രാജ്യങ്ങൾക്ക് ഇഷ്ടമല്ല; രാജ്യാന്തര ഗൂഢാലോചനയെന്ന് മോഹൻഭാഗവത്

നാഗ്പൂർ: ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ വികസിക്കുന്നത് മറ്റ് രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടക്കുകയാണ്. അവിടെ ഹിന്ദുക്കൾ മാത്രമല്ല ന്യൂനപക്ഷങ്ങൾക്ക് മുഴുവൻ ഇന്ത്യ സർക്കാറിന്റെ സഹായം ആവശ്യമാണെന്നും ഭാഗവത് പറഞ്ഞു.

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ഇന്ത്യയിലെ ഹിന്ദുവിഭാഗം ഒന്നിച്ച് തെരുവിലിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവരാത്രിയുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നാഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസംഗം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നാടിനെ തന്നെ നാണക്കേടാണെന്ന് ആർ.ജികർ ആശുപത്രിയിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായത് ചൂണ്ടിക്കാട്ടി മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയിൽ ജാതികളും മതങ്ങളും തമ്മിലുള്ള ഐക്യം അത്യാവശ്യമാണ്. സാമൂഹികമായ ഐക്യത്തിന് ഇത് അത്യന്ത്യാപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമങ്ങൾ പലരീതിയിൽ നടക്കുന്നുണ്ട്. ഡീപ് സ്​റ്റേറ്റ്, കൾച്ചറൽ മാർക്കിസ്റ്റുകൾ എന്നിവരെല്ലാം ഇത്തരത്തിൽ ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആശങ്കക്കുള്ള കാരണമാണ്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Tags:    
News Summary - RSS chief Vijayadashami speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.