ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ആർ.എസ്.എസ് പരിപാടിയിലേക്ക് ക്ഷണം. സെപ്റ്റംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് സംഘടനയുടെ കടുത്ത വിമർശകനായ രാഹുലിനെ ആർ.എസ്.എസ് നേതൃത്വം ക്ഷണിച്ചത്.
കോൺഗ്രസ് അധ്യക്ഷനെ കൂടാതെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും അടക്കമുള്ളവർ സെപ്റ്റംബർ 17 മുതൽ 19 വരെയുള്ള പരിപാടിയിലെ ക്ഷണിതാക്കളാണ്. 'ദ ഇന്ത്യ ഒാഫ് ദ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത് ഉൽഘാടനം ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ, നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിേലക്ക് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും രാജ്യത്ത് വലിയ വാർത്തകൾക്കും വിമർശനങ്ങൾക്കും ആണ് വഴിവെച്ചത്. ആർ.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മൂന്നുവർഷം പൂർത്തിയാക്കുന്ന വേളയിൽ നടക്കുന്ന ക്യാമ്പിന്റെ (ശിക്ഷ വർഗ്) സമാപന ചടങ്ങിൽ സംഘ് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന പ്രണബ് ആർ.എസ്.എസ് പരിപാടിക്കെത്തിയത്. ബഹുസ്വരതയിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ പ്രണബിന്റെ നടപടി ചൊടിപ്പിച്ചതായാണ് ഇതിനോട് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചത്. പ്രണബിൽ നിന്ന് ഇൗ നടപടി പ്രതീക്ഷിച്ചതല്ലെന്ന് മുതിർന്ന നേതാവ് അഹമ്മദ് പേട്ടലും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.