ഭോപ്പാൽ: ബി.ജെ.പി നേതാവും എം.പിയുമായ പ്രജ്ഞ സിങ് താക്കൂറിന് വീട്ടിലെത്തി വാക്സിൻ നൽകിയത് വിവാദമാവുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിച്ചപ്പോഴും പ്രജ്ഞ ഇതിന് തയാറാവാത്തതാണ് വിവാദമായത്. മധ്യപ്രദേശ് കോൺഗ്രസ് നേതാവ് നരേന്ദ്ര സലൂജയാണ് പ്രജ്ഞ സിങ് താക്കൂറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
പ്രജ്ഞക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് തെളിയിക്കുന്ന വിഡിയോകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആദ്യ ഡോസ് വാക്സിനാണ് പ്രജ്ഞ സ്വീകരിച്ചിരിക്കുന്നത്. ആശുപത്രികളിലല്ലാതെ മറ്റ് സ്ഥലങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പല സെലിബ്രേറ്റികളും വിലക്ക് ലംഘിച്ച് വാക്സിൻ സ്വീകരിച്ചിരുന്നു.
കുൽദീപ് യാദവ് കാൺപൂരിലെ ഗസ്റ്റ്ഹൗസിലാണ് വാക്സിൻ സ്വീകരിച്ചത്. ഗുജറാത്ത് നാടോടി ഗായിക ഗീത റാബ്റി വീട്ടിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്. രണ്ട് സംഭവങ്ങളിലും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.