ലഖ്നോ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. തെരഞ്ഞെടുപ്പില്‍ എസ്പി എം.എല്‍.എമാര്‍ മറുകണ്ടംചാടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാനോജ് പാണ്ഡെയുടെ രാജി.
ഉത്തര്‍പ്രദേശില്‍ നിര്‍ണായക രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള ഈ രാജി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ്. തിങ്കളാഴ്ച്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എം.എൽ.എമാർ പങ്കെടുത്തിരുന്നില്ല. മുകേഷ് വര്‍മ, മഹാരാജി പ്രജാപതി, പൂജ പാല്‍, രാകേഷ് പാണ്ഡെ, വിനോദ് ചതുര്‍വേദി, രാകേഷ് പ്രതാപ് സിങ്, അഭയ് സിങ് എന്നിവരാണ് മാനോജ് പാണ്ഡെയെ കൂടാതെ അഖിലേഷിന്റെ യോഗത്തിലേക്ക് എത്താതിരുന്നത്.
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ബി.ജെ.പി സ്ഥാനാർഥികളും സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ സംസ്ഥാന നിയമസഭയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ പത്ത് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ എം.എൽ.എമാരുടെ അംഗസഖ്യ അനുസരിച്ച് ബി.ജെ.പിക്ക് ഏഴും സമാജ് വാദി പാര്‍ട്ടിക്ക് മൂന്നും സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനാകും. എന്നാല്‍ ബി.ജെ.പി എട്ടാമത്തെ സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് മത്സരത്തിനും മറുകണ്ടംചാടലിനും വേദിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.