മംഗളൂരു: സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ സവർക്കറുടെ ഫോട്ടോ ഗാന്ധിയുടെയും മറ്റു സ്വാതന്ത്ര്യസമര സേനാനികളുടെയും ഒപ്പം പ്രദർശിപ്പിച്ചതിനെ തുർന്ന് സഘർഷം. പുത്തൂരിനടുത്ത് കബക്ക സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിെൻറ വാഹനം ഫ്ലാഗ് ഓഫ് ചെയ്യാനൊരുങ്ങുമ്പോൾ, വാഹനത്തിൽ സവർക്കറുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിനെ എസ്.ഡി.പി.ഐ പ്രവർത്തകർ എതിർക്കുകയായിരുന്നു.
സ്ഥലത്ത് കുറച്ചുനേരം സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. ഉടൻതന്നെ പുത്തൂർ പൊലീസ് സ്ഥലെത്തത്തി. കബക്ക ഗ്രാമപഞ്ചായത്തിലെ പി.ഡി.ഒ ആഷ നൽകിയ പരാതിപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.
ഘോഷയാത്ര തടസ്സപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികാരികളോട് സവർക്കറുടെ ഫോട്ടോ നീക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും എസ്.ഡി.പി.ഐ പുത്തൂർ മണ്ഡലം സെക്രട്ടറി കെ.എം. സിദ്ദീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.