സി.ബി.ഐ മുന്‍  മേധാവിക്കെതിരായ  ഉത്തരവ്: ഭേദഗതി ഇല്ല

ന്യൂഡല്‍ഹി: കല്‍ക്കരി കുഭകോണ കേസില്‍ മുന്‍ സി.ബി.ഐ മേധാവിക്കെതിരെ അന്വേഷണം നടത്തണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്താനാവില്ളെന്ന് സുപ്രീംകോടതി. മുന്‍ സി. ബി.ഐ  ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ  ഹരജിയാണ് ജസ്റ്റിസ് എം.ബി. ലോകുറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. കുംഭകോണക്കേസ് അട്ടിമറിക്കാന്‍ സിന്‍ഹ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിന്  സുപ്രീംകോടതി കഴിഞ്ഞയാഴ്ച  പ്രത്യേക അന്വേഷണ സംഘം (എസ്.ഐ. ടി) രൂപവത്കരിച്ചിരുന്നു. സി.ബി.ഐ  ഡയറക്ടറാണ് അന്വേഷണത്തിന് നേതൃത്വം  നല്‍കേണ്ടത്. 
 

Tags:    
News Summary - SC Asks CBI To File Chargesheet In Coal Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.