ബാങ്ക്​ വിളിക്കെതിരെ ത്രിപുര ഗവർണർ    

ന്യൂഡൽഹി: പള്ളികളിൽ മുഴങ്ങുന്ന ബാങ്ക്​ വിളിക്കെതിരെ ത്രിപുര ഗവർണർ തഥാഗത റോയ്​. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക്​ വിളി ശബ്​ദശല്യമുണ്ടാക്കുന്നു, അ​േതക്കുറിച്ച്​ മതേതര ജനസഞ്ചയം മൗനം പാലിക്കുന്നത്​ തന്നെ അമ്പരപ്പിക്കുന്നുവെന്ന്​ ഗവർണർ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. 

ഒാരോ ദീപാവലിക്കും പടക്കങ്ങളുടെ ശബ്​ദശല്യത്തെക്കുറിച്ച്​ വാദപ്രതിവാദമുണ്ട്​.  ഇൗ പടക്കങ്ങൾ വർഷത്തിൽ ഏതാനും ദിവസത്തേക്കു മാത്രം. പക്ഷേ, പുലർച്ചെ നാലരക്ക്​ ഉച്ചഭാഷിണിയിലൂടെ ബാങ്ക്​ വിളിക്കുന്ന കാര്യത്തിൽ ​ഒരു ഏറ്റുമുട്ടലുമില്ല. ഖുർആനിലോ ഹദീസിലോ ഉച്ചഭാഷിണി നിഷ്​കർഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചക​​െൻറ കാലത്ത്​ ഉച്ചഭാഷിണി ഉണ്ടായിരുന്നില്ല. 

പടക്കം പൊട്ടിക്കുന്നത്​ സുപ്രീംകോടതി നിരോധിച്ചതിനോടുള്ള എതിർപ്പ്​ പ്രകടിപ്പിച്ചു കൊണ്ടാണ്​ ഗവർണർ ഇൗ പരാമർശങ്ങൾ നടത്തിയത്​. പടക്കം പൊട്ടിക്കുന്നത്​ ​നിരോധിച്ചതിനോട്​ ഹിന്ദുവായ തനിക്ക്​ എതിർപ്പുണ്ടെന്ന്​ ചാനൽ സംഭാഷണത്തിൽ തഥാഗത റോയ്​ പറഞ്ഞു. പടക്കം പൊട്ടിക്കുന്നത്​ ഹൃദ്രോഗികളെ ബാധിക്കുമെന്നും മറ്റുമാണ്​ മതേതരക്കൂട്ടത്തി​​െൻറ വാദം. എന്നാൽ മറ്റുള്ളതൊന്നും അവർ കാണുന്നില്ല. എന്തുകൊണ്ടാണ്​ ഇൗ ഇരട്ടത്താപ്പ്? -ഗവർണർ ചോദിച്ചു. 

ത​​െൻറ പരാമർശങ്ങൾ ഭരണഘടനാപരമായ അതിരുകൾ ലംഘിക്കുന്നതല്ലെന്ന വാദവും ഗവർണർ നടത്തി. അഭിപ്രായം പറയാൻ തനിക്ക്​ അവകാശമുണ്ട്​. 
സംഘ്​പരിവാറുകാരനായ ഗവർണർ ഇത്തരത്തിൽ പ്രകോപനപരമായ നിരുത്തരവാദ പ്രസ്​താവനകൾ നടത്തുന്നത്​ ഇതാദ്യമല്ല. ഹിന്ദു^മുസ്​ലിം പ്രശ്​നം ഒരു ആഭ്യന്തര യുദ്ധമില്ലാതെ അവസാനിക്കില്ലെന്നായിരുന്നു ഗവർണറുടെ ഒരു പരാമർശം. എന്നാൽ വിവാദമായ​േപ്പാൾ തിരുത്തി. ജനസംഘ്​ നേതാവ്​ ശ്യാമപ്രസാദ്​ മുഖർജിയുടെ ഡയറിയിൽ നിന്നുള്ള ഭാഗം ഉദ്ധരിക്കുകയാണ്​ താൻ ചെയ്​തതെന്നായിരുന്നു തിരുത്തൽ. 


 

Tags:    
News Summary - Secular crowd' dabbling in vote-bank politics, says Tripura Governor-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.