ന്യൂഡൽഹി: ജൂലൈ 10നകം വിവാദ വ്യവസായി വിജയ് മല്യയെ കോടതിയിൽ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീംകോടതിയുടെ നിർദ്ദേശം. നിരന്തരമായി മല്യ കോടതിയുടെ ഉത്തരവുകൾ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് കോടതി പുതിയ ഉത്തരവ്.
നേരത്തെ സുപ്രീംകോടതി മല്യയോട് പൂർണമായ സ്വത്തു വിരവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോടതിയുടെ നിർദ്ദേശം മല്യ അനുസരിച്ചിരുന്നില്ല. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് 40 മില്യൺ ഡോളർ ബ്രിട്ടീഷ് സ്ഥാപനമായ ഡിയാഗോയിൽ നിന്ന് വാങ്ങിയതും വിവാദമായിരുന്നു. ഇത്തരത്തിൽ നിരന്തരമായി കോടതി ഉത്തരവുകൾ ലംഘിക്കുന്നതിെൻറ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദ്ദേശം. കോടതിയലക്ഷ്യ കേസിൽ മല്യ കുറ്റരാനാണെന്നും 10നകം ഹാജരാവണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബാങ്കുകളുടെ കൺസോഷ്യം നൽകിയ ഹരജിയിലായിരുന്നു കോടതി വിധി.
സ്വത്ത് വിവരം പൂർണായി വെളിപ്പെടുത്താനായിരുന്നു മല്യയോട് കോടതി ആവശ്യപ്പെട്ടത്. എന്നാൽ മല്യ ഇത് ചെയ്തില്ലെന്ന് പൊതുമേഖല ബാങ്കായ എസ്.ബി.െഎ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മല്യക്കെതിരെ കോടതിയലക്ഷ്യ കേസിെൻറ നടപടികളുമായി മുന്നോട്ട് പോകാൻ സുപ്രീംകോടതി തീരുമാനിച്ചത്. അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് ബാങ്കുകൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യ നിലവിൽ യു.കെയിലുണ്ടെന്നാണ് റിപ്പോർട്ട്. മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നേരത്തെ നടത്തിയിരുന്നു. ഇന്ത്യയുടെ പരാതിയെ തുടർന്ന് രാജ്യാന്തര കുറ്റാന്വേഷണ എജൻസിയായ ഇൻറർപോൾ മല്യയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായി മണിക്കൂറുകൾക്കകം ജാമ്യം തേടി മല്യ പുറത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.