ചെന്നൈ: കോവിഡ് വാക്സിനായ 'കോവിഷീൽഡിെൻറ' പരീക്ഷണത്തിൽ പങ്കെടുത്ത വ്യക്തിക്കെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്തു. വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് തനിക്ക് നാഡീസംബന്ധവും മാനസികവുമായ പ്രശ്നങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇയാൾ രംഗത്തെത്തിയിരുന്നു. കൂടാതെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അഞ്ചുകോടിയുടെ നഷ്ടപരിഹാരം വേണമെന്ന് 40 കാരൻ ആവശ്യപ്പെടുകയും ചെയ്തു.
ഒാക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് നിർമിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇന്ത്യയിലെ വാക്സിൻ പരീക്ഷണം. ചെന്നൈയിലെ ഒരു സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ഒന്നിന് കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ആളാണ് പരാതിക്കാരൻ.
വാക്സിൻ സ്വീകരിച്ച വ്യക്തി ഉന്നയിച്ച ആരോപണങ്ങൾ തള്ളിയ സെറം ഇൻസ്റ്റിറ്റ്യൂട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് നൽകുകയായിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
40കാരെൻറ ആരോഗ്യപ്രശ്നങ്ങളിൽ സഹതപിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ സ്വീകരിച്ചതും അദ്ദേഹത്തിെൻറ ആരോഗ്യ പ്രശ്നങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. പരാതിക്കാരൻ പണം തട്ടിയെടുക്കാനുള്ള മാർഗമായി ഇതിനെ കണക്കാക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.