snake found in mid-day meal in Bengal

ഉച്ചഭക്ഷണത്തിൽ പാമ്പ്; വിദ്യാർഥികൾ ആശുപത്രിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. മയൂരേശ്വറിലെ മണ്ഡൽപൂർ പ്രൈമറിസ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിദ്യാർഥികൾക്ക് ഭക്ഷണം നൽകിയതിന് ശേഷമാണ് പരിപ്പുകറി നിറച്ച പാത്രത്തിൽ ചത്ത പാമ്പിനെ കണ്ടത്. എന്നാൽ ഈ സമയത്തിനുള്ളിൽ ചില വിദ്യാർഥികൾ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.  

Tags:    
News Summary - Several students fall ill after snake found in mid-day meal in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.