ന്യൂഡൽഹി: േഷാപിയാനിൽ ൈസന്യം നടത്തിയ വെടിെവപ്പിൽ സിവിലിയൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കേസ് റദ്ദാക്കണെമന്ന് ആവശ്യപ്പെട്ട് മേജർ ആദിത്യ കുമാറിെൻറ പിതാവ് നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 12 ലേക്ക് മാറ്റി.
കശ്മീർ െപാലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് മേജർ ആദിത്യ കുമാറിെൻറ പേര് ഒഴിവാക്കണമെന്നായിരുന്നു ഹരജിയിെല ആവശ്യം. ആദിത്യ കുമാറിെൻറ പിതാവ് ലെഫ്. കേണലൽ കരംവീർ സിങ്ങാണ് കോടതിെയ സമീപിച്ചത്.
ജനുവരി 27ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മേജർ ഉൾപ്പെടെയുള്ള സൈനികർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആൾക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിലെ ‘പത്ത് ഗർവാൾ’ യൂനിറ്റിലെ മേജർ ആദിത്യ ആണ് വെടിയുതിർത്തതെന്ന് എഫ്.െഎ.ആറിൽ പറയുന്നു.
കൊലപാതകം, കൊലപാതക ശ്രമം, ജീവൻ അപകടത്തിലാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധക്കാർ കല്ല് എറിഞ്ഞതിനെ തുടർന്ന് സ്വയം പ്രതിരോധമെന്ന നിലയിൽ ആണ് വെടിവെച്ചതെന്നാണ് സൈന്യത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.