നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി ലീസീറ്റ്സു അധികാരമേറ്റു

കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി ഷുര്‍ഹൊസെലീ ലീസീറ്റ്സു അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.ബി. ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.  11 മന്ത്രിമാരും ഇദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാംഗമല്ലാത്ത ലീസീറ്റ്സു ആറുമാസത്തിനകം ജനവിധി തേടണം. 59 എം.എല്‍.എമാര്‍ പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്‍ഡ് (ഡി.എ.എന്‍) ഏകകണ്ഠമായാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ ഗോത്ര സംഘടനകള്‍ രംഗത്തത്തെിയതോടെ മുഖ്യമന്ത്രി ടി.ആര്‍. സെലിയാങ് രാജിവെച്ച ഒഴിവിലാണ് ലീസീറ്റ്സു മുഖ്യമന്ത്രിയാകുന്നത്. നാഗ പീപ്ള്‍സ് ഫ്രന്‍റ് പ്രസിഡന്‍റും ഡി.എ.എന്‍ അധ്യക്ഷനുമാണ് ലീസീറ്റ്സു. എട്ട് തവണ നാഗാലാന്‍ഡ് നിയമസഭയില്‍ അംഗമായിരുന്നു. 2013ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നില്ല.

Tags:    
News Summary - Shurhozelie Liezietsu sworn in Nagaland Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.