രാഷ്ട്രീയ തടവുകാരുടെ കുടുംബാംഗങ്ങളെ ചേർത്തുപിടിച്ച് എസ്.ഐ.ഒ ഇഫ്താർ സംഗമം

ന്യൂഡൽഹി: വിദ്വേഷ ആക്രമണത്തിന് ഇരയായവരുടെയും രാഷ്ട്രീയ തടവുകാരുടെയും കുടുംബങ്ങൾക്ക് ഐക്യദാർഢ്യവുമായി എസ്.ഐ.ഒ ഡൽഹിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉറ്റവരും മറ്റും അനന്തമായി ജയിലിൽ കഴിയുന്നതിന്റെ വേദന കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കുവെച്ചു.

ഭരണകൂടം ആക്രമിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സമയത്ത് ഇരകളുടെ കുടുംബാംഗങ്ങളെ ചേർത്തു പിടിക്കാനും അവരുടെ കഥകളെ പൊതുസമൂഹത്തിൽ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു ഇഫ്താർ സംഘടിപ്പിച്ചതെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ റമീസ് പറഞ്ഞു. ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് നിയമസഹായം നൽകുമെന്നും കരിനിയമത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും എസ്.ഐ.ഒ പ്രസിഡന്റ് വ്യക്തമാക്കി.

ഖാലിദ് സൈഫി, മീരാൻ ഹൈദർ, അതർ ഖാൻ, ഗുൾഫിഷ, താഹിർ ഹുസൈൻ, സലിം മുന്ന, സലിം മാലിക്, അഫ്രീൻ ഫാത്തിമ, ഉമർ ഖാലിദ്, ജുനൈദ്, സെയ്ദ് പത്താൻ എന്നിവരുടെ കുടുംബാംഗങ്ങളും ജയിൽമോചിതരായ ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗർ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരും സംഗമത്തിൽ പങ്കെടുത്തു.

Tags:    
News Summary - SIO Iftar meeting with family members of political prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.