ന്യൂഡൽഹി: ഉയർന്ന വിദ്യാഭ്യാസവും സമ്പത്തുമാണ് രാജ്യത്ത് വിവാഹമോചനം കൂടുന്നതിന് കാരണമെന്ന ആർ.എസ്.എസ് മേധാവി മ ോഹൻ ഭാഗവതിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം സോനം കപൂർ. 'സ്വബോധമുള്ളവർ ഇങ്ങനെ സംസാരിക് കുമോ? പിന്തിരിപ്പനും മണ്ടത്തരം നിറഞ്ഞതുമായ പ്രസ്താവനകളാണിത്'-സോനം കപൂർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിൽ ആർ.എസ്.എസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം വര്‍ധിപ്പിക്കുമെന്നും അത് വിവാഹമോചനത്തിന് കാരണമാകുന്നുവെന്നും ഭാഗവത് പറഞ്ഞിരുന്നു.
2000ത്തോളം വർഷമായുള്ള ആചാരങ്ങളുടെ ഫലമാണ് ഇന്നത്തെ സമൂഹം. നമ്മുടെ സ്ത്രീകൾ വീടുകൾക്കുള്ളിലായിരുന്നു. ഇത് 2000 വർഷം മുമ്പുള്ള കാര്യം മാത്രമല്ല. സുവർണകാലഘട്ടങ്ങളിൽ പോലും അങ്ങനെയായിരുന്നു.
വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം കൂട്ടും. അതിന്‍റെ ഫലമായി കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴും. കുടുംബം തകര്‍ന്നാല്‍ അത് പൊതുസമൂഹത്തേയും ബാധിക്കും. ഹിന്ദു സമൂഹം 'സദ്‌ഗുണ സമ്പന്നവും സംഘടിതവും' ആയിരിക്കണമെന്നും ഭാഗവത് പറഞ്ഞിരുന്നു.
Which sane man speaks like this? Regressive foolish statements https://t.co/GJmxnGtNtv
— Sonam K Ahuja (@sonamakapoor) February 16, 2020
ഭാഗവതിന്‍റെ പ്രസ്താവനയെ സോനം വിമർശിച്ചത് വൻ വാർത്താപ്രാധാന്യം നേടി. സമകാലിക വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താറുള്ള താരമാണ് 34കാരിയായ സോനം കപൂർ. താരത്തിന്‍റെ ട്വീറ്റ് നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.